എഎഫ്സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്റിന് സമനില : അൽ ഹിലാലിനും അൽ ഇത്തിഹാദിനും ജയം : ആറാം തോൽവിയുമായി മുംബൈ

എഎഫ്സി ചാംപ്യൻസ്ൽ ലീഗിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ അൽ നാസറിനെ സമനിലയിൽ തളച്ച് താജിക്കിസ്ഥാൻ ക്ലബ് ഇസ്തിക്ലോളിൽ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.സമനിലയിൽ പിരിഞ്ഞെങ്കിലും ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തോടെ അൽ നാസർ അവസാന 16 ലേക്ക് മുന്നേറിയിരിക്കുകയാണ്.

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മത്സരിച്ച നാല് സൗദി അറേബ്യൻ ടീമുകളും അവസാന പതിനാറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.നോക്കൗട്ട് ഘട്ടത്തിൽ നേരത്തെ തന്നെ ഇടം നേടിയിരുന്നതിനാൽ അൽ നാസർ കോച്ച് ലൂയിസ് കാസ്‌ട്രോ ആഭ്യന്തര താരങ്ങൾ അടങ്ങുന്ന സ്റ്റാർട്ടിംഗ് ലൈനപ്പിനെ ഇറക്കിയതിനാൽ റൊണാൾഡോയ്ക്ക് വിശ്രമം അനുവദിച്ചു.32 മിനിറ്റിന് ശേഷം ദുഷാൻബെയിൽ അലിഷർ ദലിലോവ് ഇസ്‌തിക്ലോളിന് ലീഡ് നൽകി. ഇടവേളയ്ക്ക് ശേഷം അബ്ദുൾറഹ്മാൻ ഗരീബ് നേടിയ ഗോളാണ് സൗദി അറേബ്യക്കാർക്ക് ഒരു പോയിന്റ് സമ്മാനിച്ചത്.

മറ്റൊരു മത്സരത്തിൽ അൽ-നാസറിന്റെ റിയാദിലെ എതിരാളി അൽ-ഹിലാൽ ഇറാന്റെ നസ്സാജി മസന്ദരനെ 2-1 ന് പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന പതിനാറിലേക്ക് മുന്നേറി.6 മത്സരങ്ങളിൽ നിന്ന് അഞ്ചു ജയത്തോടെ 16 പോയിന്റാണ് നാല് തവണ ചാമ്പ്യൻമാർ നേടിയത്. ലീഗിലെ മറ്റൊരു മത്സരത്തിൽ മുംബൈ സിറ്റി എഫ്സി ആറാം പരാജയം നേരിട്ടു.നവബഹോർ നമംഗനോട് ഒന്നിനെതിരെ രണ്ട് ​ഗോളിനാണ് മുംബൈ സിറ്റി പരാജയപ്പെട്ടത്.മത്സരത്തിന്റെ 15-ാം മിനിറ്റിൽ അബ്ദനാസർ എൽ ഖയാതി മുംബൈയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് നവബഹോ വിജയം സ്വന്തമാക്കി.

സ്‌ട്രൈക്കർ കരിം ബെൻസെമയും മിഡ്‌ഫീൽഡർ എൻ’ഗോലോ കാന്റെയും ഇല്ലെങ്കിലും അൽ-ഇത്തിഹാദ് ജിദ്ദയിൽ ഇറാന്റെ സെപാഹാനെ 2-1 ന് പരാജയപ്പെടുത്തി ഗ്രൂപ്പിൽ ഒന്നാമതെത്തി.ഉസ്‌ബെക്കിസ്ഥാന്റെ പക്താക്കോറിനെ 4-1ന് പരാജയപ്പെടുത്തി മറ്റൊരു സൗദി ക്ലബായ അൽ-ഫഹ്‌യ അവസാന പതിനാറിൽ ഇടം നേടി.യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അൽ-ഐൻ ക്ലബിന് പിന്നിലായാണ് സൗദി ക്ലബ് മുന്നേറിയത്.

2/5 - (1 vote)