ആഫിക്കൻ നേഷൻസ് കപ്പ് : “മുഹമ്മദ് സലാ x സാദിയോ മാനെ” കിരീട പോരാട്ടം ലിവർപൂളിനെ എങ്ങനെ സഹായിക്കുമെന്ന് ക്ലൊപ്പ്

ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) 2022 ഫൈനലിൽ ഞായറാഴ്ച രാത്രി മുഹമ്മദ് സലായുടെ ഈജിപ്ത് സാഡിയോ മാനെയുടെ സെനഗലിനെ നേരിടും. ഫെബ്രുവരി 7 ന് ഇന്ത്യൻ സമയം 12:30 AM ന് മത്സരം തത്സമയം ആരംഭിക്കും. ലിവർപൂളിലെ സൂപ്പർ താരങ്ങളായ മുഹമ്മദ് സലാ സാദിയോ മാനേ എന്നിവർ നേർക്കുനേർ ഏറ്റുമുട്ടുന്നു എന്നതാണ് മത്സരത്തിലെ ഏറ്റവും ആകർഷകമായ ഘടകം.

മത്സരത്തിന് മുന്നോടിയായി ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പ്, അത്തരമൊരു സുപ്രധാന മത്സരത്തിൽ തന്റെ രണ്ട് കളിക്കാർ പരസ്പരം മത്സരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ റെഡ്സിനെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.”ഞാൻ ഒരുപാട് കളികൾ കണ്ടു – ഗിനിയ ടീമിലെ സമ്പൂർണ്ണ നേതാവ് നബി (കീറ്റ) ആണെന്ന് ശരിക്കും വ്യക്തമാണ്, സെനഗൽ ടീമിലെ സാഡിയോയ്ക്കും തീർച്ചയായും ഈജിപ്തിനൊപ്പം സലയും അങ്ങനെ തന്നെ ,വ്യാഴാഴ്ചത്തെ സെമി ഫൈനലിൽ ചുവപ്പ് കാർഡ് കിട്ടിയതിനാൽ പരിശീലകൻ അവിടെ ഇല്ലാതിരുന്നപ്പോൾ ടീമുമായി സലാ സംസാരിക്കുന്നത് കാണാമായിരുന്നു” ഞായറാഴ്ച കാർഡിഫ് സിറ്റിക്കെതിരായ ലിവർപൂളിന്റെ എഫ്എ കപ്പ് പോരാട്ടത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കവെ, ജർഗൻ ക്ലോപ്പ് പറഞ്ഞു.

സലായും മാനെയും തങ്ങളുടെ ദേശീയ ടീമുകൾക്ക് കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈജിപ്ഷ്യൻ താരം രണ്ട് തവണ സ്കോർ ചെയ്യുകയും ഒരു അസിസ്റ്റിൽ തന്റെ പേര് നേടുകയും ചെയ്തിട്ടുണ്ട്, സെനഗലീസ് മൂന്ന് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്തു. AFCON-ന്റെ ഏറ്റവും പ്രധാനപ്പെട്ട ഫൈനലിൽ കളിക്കുന്ന ഇരുവരും റെഡ്സിനെ ദീർഘകാലത്തേക്ക് സഹായിക്കുമെന്ന് ക്ലോപ്പ് വിശ്വസിക്കുന്നു, കാരണം അവർക്ക് ലഭിക്കുന്ന വിലപ്പെട്ട അനുഭവം തന്നെയാണ് അതിനു കാരണം.

“ഈ സാഹചര്യങ്ങളിൽ ഇരു താരങ്ങളുടെയും എല്ലാ അനുഭവങ്ങളും തീർച്ചയായും ഞങ്ങളെ സഹായിക്കുന്നു. ദീർഘകാലം തീർച്ചയായും ക്ലബിന് ഗുണം ചെയ്യും . ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകേണ്ടത് വളരെ പ്രധാനമാണ്.ഒരു ടൂർണമെന്റിൽ അത്രയും ദൂരം എത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.അവർ സൂപ്പർസ്റ്റാറുകളാണ്, അതിനാൽ അവരുടെ ചുമലിൽ ഉണ്ടായിരുന്ന സമ്മർദ്ദം വളരെ വലുതായിരുന്നു.അവർ അത് കൈകാര്യം ചെയ്ത രീതിയിൽ ഞാൻ ശരിക്കും അഭിമാനിക്കുന്നു. ഇപ്പോൾ അവരിൽ രണ്ട് പേർ ഫൈനലിലാണ്, ഞങ്ങൾ അത് തീർച്ചയായും കാണും, ”ജർമ്മൻ കോച്ച് കൂട്ടിച്ചേർത്തു.