പനാമക്കെതിരെയുള്ള മത്സര ശേഷം തൊട്ടടുത്ത ദിവസം അർജന്റീന മറ്റൊരു മത്സരം കൂടി കളിക്കും |Argentina

ലോക ചാമ്പ്യന്മാരായ അർജന്റീനക്ക് രണ്ട് സൗഹൃദമത്സരങ്ങളാണ് ഈ ഇടവേളയിൽ കളിക്കാനുള്ളത്, ലോക ചാമ്പ്യന്മാർക്ക് സ്വന്തം നാട്ടിൽ കിരീടം നേട്ടം ആഘോഷിക്കുക എന്ന ലക്ഷ്യം കൂടി ഈ മത്സരങ്ങൾക്കുണ്ട്.

എന്നാൽ അർജന്റീന ക്ലബ് റിവർ പ്ലേറ്റുമായി മറ്റൊരു മത്സരം കളിക്കുവാൻ കൂടി തയ്യാറെടുക്കുകയാണ് ലോക ചാമ്പ്യന്മാർ. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ നടക്കുന്ന പനാമ മത്സരത്തിൽ അവസരം കിട്ടാത്ത താരങ്ങൾ തൊട്ടടുത്ത ദിവസം തന്നെ അർജന്റീനയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിൽ ഒന്നായ റിവർ പ്ലേറ്റുമായി മത്സരിക്കും.

മുൻ അർജന്റീന, ബയേൺ മ്യൂണിക്ക്, മാഞ്ചസ്റ്റർ സിറ്റി താരം മാർട്ടിൻ ഡെമിഷെലിസ് ആണ് നിലവിൽ റിവർ പ്ലേറ്റിനെ പരിശീലിപ്പിക്കുന്നത്. റിവർ പ്ലേറ്റിന്റെ യുവതാരങ്ങളിൽ ഒരാളായ ക്ലോഡിയോ എച്ചെവേരി ചൊവ്വാഴ്ച അർജന്റീന സീനിയർ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു.

ലോകകപ്പ് ചാമ്പ്യന്മാരായി ലയണൽ സ്‌കലോനിയുടെ ടീം വെള്ളിയാഴ്ച പുലർച്ചെ പനാമയ്‌ക്കെതിരെയും രണ്ടാം മത്സരം മാർച്ച് 28ന് കുറക്കാവോയ്‌ക്കെതിരെയും കളിക്കും. പനാമക്കെതിരെയുള്ള മത്സരം നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചു മണിക്കാണ്  അരങ്ങേറുക.