പനാമക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ടീം, ഇന്ത്യൻ സമയക്രമവും |Argentina

ലോകകപ്പ് ചാമ്പ്യൻമാരായശേഷം അർജന്റീനയുടെ ആദ്യ രാജ്യാന്തര മത്സരം ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ പനാമയ്‌ക്കെതിരെ നടക്കും.മത്സരത്തിന് മുമ്പ് അർജന്റീന ദേശീയ ടീം അവസാനമായി ഇന്ന് പരിശീലനം പൂർത്തിയാക്കി.

ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് പനാമക്കെതിരെയുള്ള മത്സരം. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനി തന്റെ ടീം പരിശീലനം നടത്തിയിരുന്നു,ഒരു പ്രതേക ഇലവൻ ഇല്ലാതെ ലോകകപ്പ് ജേതാവായ കോച്ച് തന്റെ ടീമിനെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.

ലയണൽ സ്‌കലോനിയുടെ ആദ്യ ടീമിൽ എമിലിയാനോ ഡിബു മാർട്ടിനെസ്, ഗോൺസാലോ മോണ്ടിയേൽ, നെഹ്യൂൻ പെരസ്, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരുണ്ടായിരുന്നു. എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ഗോൺസാലസ്, റോഡ്രിഗോ ഡി പോൾ; മാക്സിമോ പെറോൺ, ജൂലിയൻ അൽവാരസ്, ലയണൽ മെസ്സി. എന്നിവരായിരുന്നു ആദ്യ ഗ്രൂപ്പിലെ മറ്റു അംഗങ്ങൾ.

ഫ്രാങ്കോ അർമാനി, ജുവാൻ ഫോയ്ത്ത്, ഗൈഡോ റോഡ്രിഗസ്, ലിസാൻഡ്രോ മാർട്ടിനെസ്, മാർക്കോസ് അക്യൂന, ഏഞ്ചൽ ഡി മരിയ, എമിലിയാനോ ബ്യൂണ്ടിയ, ലിയാൻഡ്രോ പരേഡെസ്, ഏഞ്ചൽ കൊറിയ, ജിയോവന്നി സിമിയോണി എന്നിവർക്കൊപ്പം സ്‌കലോനിയുടെ ടീമിൽ പത്ത് കളിക്കാർ ഉണ്ടായിരുന്നു.

എന്നാൽ ലോകകപ്പ് നേടിയ ആദ്യ ഇലവനിൽ നിന്ന് സ്കലോനി മാറ്റങ്ങളൊന്നും വരുത്താനുള്ള സാധ്യതയില്ല.പനാമയ്‌ക്കെതിരായ മത്സരം സ്റ്റാർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന പതിനൊന്ന് താരങ്ങൾ ഇതാ:

എമിലിയാനോ മാർട്ടിനെസ്; നഹുവൽ മോളിന, ക്യൂട്ടി റൊമേറോ, നിക്കോളാസ് ഒട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ; റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലക്സിസ് മക്അലിസ്റ്റർ; ഏഞ്ചൽ ഡി മരിയ; ലയണൽ മെസ്സിയും ജൂലിയൻ അൽവാരസും

5/5 - (1 vote)