“രണ്ട് സീസണുകൾക്ക് ശേഷം ഐഎസ്‌എൽ ഫൈനലിനായി ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തും”
കേരള ബ്ലാസ്റ്ററിന്റെ ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് ഐഎസ്എൽ അധികൃതർ.ഫൈനലില്‍ സ്റ്റേഡിയത്തിലേക്ക് 100 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ടിക്കറ്റുകൾ ഇപ്പോൾ BookMyShow.com-ൽ ലഭ്യമാണ്, കാണികൾക്ക് ‘ഫൈനൽ ഫോർ ദി ഫാൻസ്’ സാക്ഷ്യം വഹിക്കാനും അനുഭവിക്കാനും അവസരം നൽകുന്നു.
ഈ മാസം 20ന് ഫറ്റോര്‍ഡയിലെ പിജെഎന്‍ സ്റ്റേഡിയത്തിലാണ് ഐഎസ്എല്‍ ഫൈനല്‍. രണ്ട് വര്‍ഷത്തിനുശേഷമാണ് ഐഎസ്എല്‍ മത്സരങ്ങളില്‍ കാണികളെ അനുവദിക്കുന്നത്.ഫൈനലിന് ടിക്കറ്റെടുക്കുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ മാച്ച് ബോള്‍ സ്വന്തമാക്കാനും സംഘാടകര്‍ അവരമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സ്റ്റേഡിയത്തിലെത്തുന്ന ഭാഗ്യശാലികളായ മൂന്ന് ആരാധകര്‍ക്ക് ഹീറോ ഗ്ലാമര്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമാക്കാനും അവസരമുണ്ടാവും.
A special announcement for our special fans ❤️
— Indian Super League (@IndSuperLeague) March 12, 2022
We've waited long to say this, but we will be opening the gates for you, the fans, in the #HeroISL 2021-22 Final! 💥
Read more 👉🏻 https://t.co/G2aoGyv6Ae #LetsFootball pic.twitter.com/G0Kzf6bkr1
“ഗോവ സർക്കാർ സ്റ്റേഡിയത്തിലെ സീറ്റിംഗ് കപ്പാസിറ്റി 100% ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ട്. “സ്‌റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകർ ഒന്നുകിൽ പൂർണ്ണമായി വാക്‌സിനേഷൻ നൽകേണ്ടതുണ്ട്, അവരുടെ അവസാന ഡോസിൽ നിന്ന് കുറഞ്ഞത് 15 ദിവസത്തെ ഇടവേളയോ അല്ലെങ്കിൽ പ്രവേശന സമയത്ത് 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് RT-PCR റിപ്പോർട്ട് നൽകുകയോ വേണം.കാണികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് വളരെ ആഹ്ലാദം നൽകുന്ന വാർത്തയാണിത്. ഇന്നലെ ജാംഷെഡ്പൂരിനെതിരെയുള്ള സെമി ഫൈനലിലെ ആദ്യ പാദത്തിലെ തകർപ്പൻ ജയത്തോടെ ഫൈനലിലേക്കുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. വിന്നേഴ്സ് ഷീൽഡ് വിജയികളായ ജാംഷെഡ്പൂരിനെ പരാജയപെടുത്തിയതോടെ കിരീടം നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ വർധിക്കുകയും ചെയ്തു. സ്വന്തം ആരാധകർക്ക് മുന്നിൽ ഫൈനൽ കളിച്ച് ആദ്യ കിരീടം ഉയർത്താനുള്ള അവസരമാണ് ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തിയത്