പൊചറ്റിനോയുടെ ആദ്യ ലക്ഷ്യം അർജന്റീന സ്‌ട്രൈക്കർ.

മാഞ്ചസ്റ്റർ സിറ്റിയുടെ ഇതിഹാസ സ്‌ട്രൈക്കർ സെർജിയോ അഗ്യൂറോ പാരിസ് സെയിന്റ് ജർമനിലേക്കുള്ള ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ശക്തമാവുകയാണ്.

ഫുട്ബോൾ ഏജന്റ് ആയ ബ്രൂണോ സാറ്റിൻ നൽകിയ റിപ്പോർട്ടുകൾ പ്രകാരം, പി.എസ്.ജിയുടെ പുതിയ മാനേജർ ആയ മൗറീസിയോ പൊചെറ്റിനോ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കാൻ മുൻഗണന നൽകുന്ന താരം സെർജിയോ അഗ്യൂറോയാണ്.

സിറ്റി സ്‌ട്രൈക്കറുമായുള്ള കരാർ ഈ സീസൺ അവസാന വാരം കഴിയാനിരിക്കെ സിറ്റി താരവുമായി പുതിയ കരാറിനായുള്ള ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല.

2011ൽ അത്ലറ്റികോ മാഡ്രിഡിൽ നിന്നും സിറ്റിയിൽ എത്തിയ 32കാരനായ താരം, ക്ലബ്ബിനായി 379 മത്സരങ്ങളിൽ നിന്നും 256 ഗോളുകളും 10 പ്രധാന കിരീടങ്ങളും സിറ്റിക്കായി സംഭാവന ചെയ്തിട്ടുണ്ട്.

പരിക്ക് മൂലം 5 ലീഗ് മത്സരങ്ങളിൽ മാത്രമേ ഈ സീസണിൽ സെർജിയോ അഗ്യൂറോക്ക് കളിക്കാൻ സാധിച്ചിട്ടുവുള്ളു എന്നത് സിറ്റി താരവുമായി കരാറിൽ ഏർപടാത്തത്തിന്റെ കാരണങ്ങളിൽ ഉൾപ്പെടാം.

എഴുതിയത്: ഇക്‌റാമുൽ ഹക്ക്