ഇന്നത്തെ ആസ്റ്റൺവില്ല-ലിവർപൂൾ മത്സരം സംശയത്തിന്റെ നിഴലിൽ.

കൊറോണ വൈറസ് വ്യാപിച്ചത് മൂലം ആസ്റ്റോണ് വില്ല പരിശീലന മൈതാനങ്ങളെല്ലാം അടച്ചു പൂട്ടി.

കൊറോണ വൈറസ് അതി രൂക്ഷമായ സാഹചര്യത്തിൽ ക്ലബ്ബ് പരിശീലന മൈതാനങ്ങളെല്ലാം അടച്ചു പൂട്ടി. ക്ലബ്ബിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ കാരണം ലിവർപൂലുമായുള്ള എഫ്.എ കപ്പ് മത്സരത്തിന്റെ നടത്തിപ്പിൽ ആകുലതകൾ ഉയർന്നിട്ടുണ്ട്.

തിങ്കളാഴ്ച നടന്ന ആദ്യ ഘട്ട കോവിഡ് പരിശോധനയിലാണ് ആദ്യ ഇലവനിലെ ഒട്ടേറെ കളിക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ക്ലബ്ബ് അറിയിച്ചത്. തുടർന്ന് രണ്ടാമതായി നടത്തിയ പരിശോധനയിൽ നിരവധി കളിക്കാർക്കും സ്റ്റാഫുകൾക്കും കോവിഡ് സ്ഥിരീകരിച്ചു.

ഫുട്ബാൾ അസോസിയേഷനും, പ്രീമിയർ ലീഗുമായി ക്ലബ് ആരോഗ്യ വിഭാഗം ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

പ്രീമിയർ ലീഗിൽ 26 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ആസ്റ്റൺ വില്ല. സീസണിൽ ഉടനീളം മികച്ച പ്രകടനം നടത്തുന്ന ആസ്റ്റൻ വില്ലക്ക് ഇപ്പോൾ വൻ തിരിച്ചടിയായിരിക്കുകയാണ് പരിശീലന ഗ്രൗണ്ടുകൾ അടച്ചുപൂട്ടിയതും, ചില താരങ്ങളുടെ കൊവിഡ് പോസിറ്റീവ് റിസൽട്ടുകളും!

Rate this post