മെസ്സി ചാന്റ്സ് അവസാനിക്കുന്നില്ല, റൊണാൾഡോക്ക് വേണ്ടി അൽ ഐൻ കാത്തിരിക്കുന്നു..

അഞ്ചുതവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ പോർച്ചുഗീസ് ദേശീയ ടീം നായകനായ ക്രിസ്ത്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിനോടൊപ്പം വിജയങ്ങൾ തേടിയുള്ള യാത്രയിലാണ്. അൽ ശബാബിനെതിരെ നടന്ന സൗദി ലീഗ് മത്സരത്തിൽ മെസ്സി ചാന്റ്സ് നടത്തിയ എതിർ ടീം ആരാധകർക്കേതിരെ അശ്ലീല ആംഗ്യം കാണിച്ച ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞദിവസം നടന്ന സൗദി ലീഗ് മത്സരത്തിൽ വിലക്കു കാരണം കളിച്ചിട്ടില്ല.

ഒരു മത്സരത്തിന്റെ വിലക്ക് കഴിഞ്ഞ് മാർച്ച് നാലിന് എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിന് ആദ്യപാദത്തിൽ കളിക്കാൻ ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ടീമിനെ എഎഫ്സി ചാമ്പ്യൻസ് ലീഗ് മുന്നോട്ട് നയിക്കാൻ ആണ് ആഗ്രഹിക്കുന്നത്. നിലവിലെ സീസണിൽ നിരവധി ഗോളുകൾ സ്വന്തമാക്കി തകർപ്പൻ ഫോമിൽ തുടരുന്ന ക്രിസ്ത്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരങ്ങളിലായി എതിർ ടീം ആരാധകരുടെ പ്രകോപനങ്ങൾക്കെതിരെ പ്രതികരിക്കുന്നുണ്ട്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ പ്രധാന എതിരാളിയായ ലിയോ മെസ്സിയുടെ പേരിലുള്ള ചാന്റ്സ് ആണ് പ്രധാനമായും ഇത് ടീമിന്റെ ആരാധകർ ക്രിസ്ത്യാനോ റൊണാൾഡോയെ പ്രകോപിക്കുവാൻ ഉപയോഗിക്കുന്നത്. എന്തായാലും വരുന്ന തിങ്കളാഴ്ച നടക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹോം ടീമായ യു എ ഇ ക്ലബ്ബ് അൽ ഐൻ എഫ്സിയുടെ ആരാധകർ മത്സരത്തിനുള്ള ടിക്കറ്റ് വാങ്ങാൻ വന്നപ്പോൾ റൊണാൾഡോയെ പ്രകോപ്പികുവാനുള്ള മെസ്സി ചാന്റ്സ് ആണ് പാടിയത്.

ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിനെതിരെ യു എ ഇ യിലെ അൽ ഐനിൽ വെച്ച് നടക്കുന്ന എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് തയ്യാറെടുക്കുന്ന അൽ ഐൻ എഫ്സി ആരാധകരാണ് മത്സരത്തിനുള്ള ടിക്കറ്റുകൾ വാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മെസ്സി ചാന്റ്സ് ഉയർത്തിയത്. യുഎഇ ക്ലബ്ബിനെതിരെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ കളിക്കാൻ വരുന്ന ക്രിസ്ത്യാനോ റൊണാൾഡോക്ക് ടീം സ്റ്റേഡിയത്തിൽ ആരാധകർ നൽകുന്ന സമ്മർദ്ദങ്ങളെ കൂടി ഇനി നേരിടേണ്ടതുണ്ടാവും.