എഎഫ്‌സി ചാമ്പ്യൻസ് ലീഗ്: 10 പേരായി ചുരുങ്ങിയ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തി അൽ ഹിലാൽ |AFC Champions League
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മറ്റൊരു തോൽവി കൂടി നേരിട്ട് മുംബൈ സിറ്റി എഫ്സി.നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിന്റെ വിജയമാണ് സൗദി വമ്പന്മാരായ അൽ ഹിലാൽ സ്വന്തമാക്കിയത്.
ഇതുവരെ നാല് കിരീടങ്ങൾ നേടിയ ടൂർണമെന്റിലെ ഏറ്റവും വിജയകരമായ ടീം കൂടിയായ സൗദി പ്രോ ലീഗ് ടീമിനായി മൈക്കൽ, മുൻ ഫുൾഹാം ഫോർവേഡ് അലക്‌സാണ്ടർ മിട്രോവിച്ച് എന്നിവർ ഗോളുകൾ നേടി.54 ആം മിനുട്ടിൽ മെഹ്താബ് സിങ്ങിന് ചുവപ്പ് കാർഡ് കണ്ടതോടെ പത്തു പെരുമായാണ് മുബൈ മത്സരം അവസാനിപ്പിച്ചത്.
ആദ്യ പാദ മത്സരത്തിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ മുംബൈ സ്വന്തം നാട്ടിൽ അൽ ഹിലാലിനെതിരെ ഭേദപെട്ട പ്രകടനം പുറത്തെടുത്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 61 ആം മിനുട്ടിൽ മൈക്കൽ ഡെൽഗാഡോ നേടിയ ഗോളിൽ അൽ ഹിലാൽ ലീഡ് നേടി.ആദ്യ പാദത്തിൽ ഹാട്രിക്ക് നേടിയ അലക്സാണ്ടർ മിട്രോവിച്ച് 82-ാം മിനിറ്റിൽ സൗദി പ്രോ ലീഗ് ടീമിന്റെ വിജയം ഉറപ്പിച്ചു.
Mumbai city fc vs Al Hilal ❤️🔥 record breaking attendance tonight for #AFC #MumbaiCity pic.twitter.com/G46SENulqZ
— Sports Addict (AJ) (@AJpadhi) November 6, 2023