ബ്രേക്കിങ് ന്യൂസ്:ഇത് സർവകാല റെക്കോർഡ്, പി എസ് ജി സൂപ്പർ താരം എംബാപ്പെക്ക് സൗദിയിൽ നിന്നും തകർപ്പൻ ഓഫർ
യൂറോപ്യൻ ഫുട്ബോളിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ നിലവിൽ ലോകഫുട്ബോളിന്റെ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന ട്രാൻസ്ഫർ ചർച്ചാവിഷയമായി തുടരുകയാണ്, 24 കാരനായ ഫ്രഞ്ച് സൂപ്പർതാരത്തിനെ ട്രാൻസ്ഫർ മാർക്കറ്റിൽ വിൽക്കാൻ പി എസ് ജി തയ്യാറായപ്പോൾ നിരവധി ക്ലബ്ബുകളാണ് താരത്തിനെ സ്വന്തമാക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
എങ്കിലും ഫ്രഞ്ച് സൂപ്പർതാരത്തിനു തന്റെ ഇഷ്ട ടീമായ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാനാണ് താല്പര്യം, കഴിഞ്ഞ സീസണുകളിലെ ട്രാൻസ്ഫർ വിൻഡോകളിൽ കിലിയൻ എംബാപ്പയെ ടീമിൽ എത്തിക്കാൻ റയൽ മാഡ്രിഡ് തുടർച്ചയായ ശ്രമങ്ങൾ നടത്തിയിരുന്നു. നിലവിൽ 2024 വരെ കരാർ അവശേഷിക്കുന്ന കിലിയൻ എംബാപ്പെ കരാർ പുതുക്കാൻ തയ്യാറായിട്ടില്ല എന്നതിനാലാണ് പി എസ് ജി താരത്തിനെ വിൽക്കാൻ തീരുമാനിച്ചത്.
നിലവിൽ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം നേരത്തെ കിലിയൻ എംബാപ്പെയെ സ്വന്തമാക്കാൻ താല്പര്യമറിയിച്ച സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ ഇപ്പോൾ കിലിയൻ എംബാപ്പക്ക് വേണ്ടി റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് ഓഫർ ചെയ്യുന്നത്, നേരത്തെ ഓഫർ ചെയ്തതിനേക്കാൾ കൂടുതൽ പണമാണ് അൽ ഹിലാൽ താരത്തിനും ക്ലബ്ബിനും മുന്നിലായി സമർപ്പിക്കുന്നത്.
ഏകദേശം 300 മില്യൻ യൂറോ വരുന്ന റെക്കോർഡ് ട്രാൻസ്ഫർ തുകയാണ് പിഎസ്ജിക്ക് അൽ ഹിലാൽ നൽകാമെന്ന് ഓഫർ ചെയ്യുന്നത്, കൂടാതെ കിലിയൻ എംബാപ്പെക്കും 400 മില്യൺ യൂറോയിൽ അധികം വരുന്ന സാലറി സീസണിൽ നൽകാമെന്ന് ഓഫർ നേരത്തെയും വന്നിരുന്നു. എന്നാൽ ഈ ഓഫറുകളോടൊന്നും കിലിയൻ എംബാപ്പെ ഇതുവരെ പ്രതികരിച്ചിട്ടില്ല.
EXCL: Al Hilal have submitted formal bid to Paris Saint-Germain in order to open talks for Kylian Mbappé. 🚨🔵🇸🇦
— Fabrizio Romano (@FabrizioRomano) July 24, 2023
Understand it’s worth €300m — record fee.
No talks on player side.
⚪️ PSG remain convinced that Mbappé already agreed terms with Real Madrid with contract ready. pic.twitter.com/yeDu5AQr6E
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റ് ആകുന്ന എംബാപ്പെയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ വിറ്റ് ഒഴിവാക്കി വമ്പൻ ട്രാൻസ്ഫർ തുക ലാഭിക്കാം എന്ന നിലപാടാണ് പി എസ് ജി സ്വീകരിച്ചത്. എന്നാൽ കിലിയൻ എംബാപ്പ റയൽ മാഡ്രിഡിൽ ജോയിൻ ചെയ്യാമെന്ന് ഇതിനകം തന്നെ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിന്റെ വമ്പൻ ഓഫർ വന്നതോടെ എംബാപ്പേ വിഷയത്തിൽ പി എസ് ജി എന്ത് തീരുമാനമെടുക്കുമെന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാനാവും.