ട്രാൻസ്ഫർ റൗണ്ടപ്പ്: ബാഴ്സലോണ താരം ബെറ്റിസിൽ, ന്യൂ കാസിൽ സൂപ്പർതാരം സൗദിയിൽ എത്തി

1 മൈക്കൽ സാബിറ്റ്സർ :ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണികിന്റെ താരമായ മൈക്കൽ സാബിറ്റ്സറിനെ സ്വന്തമാക്കിയിരിക്കുകയാണ് മറ്റൊരു ജർമൻ ക്ലബ് ആയ ബോറുസിയ ഡോർട്ട്മുണ്ട്. 19മില്യൺ യൂറോ ട്രാൻസ്ഫർ ഫീ നൽകിയാണ് ബോറൂസിയ സൂപ്പർതാരത്തിനെ സ്വന്തമാക്കുന്നത്. താരം ബോറൂസിയയുമായി വരും ദിവസങ്ങളിൽ കരാർ ഒപ്പുവെക്കും.

2 മാൽകം :എഫ്സി ബാഴ്സലോണയുടെ മുൻ താരമായിരുന്ന ബ്രസീലിയൻ താരം മാൽകമിനെ സ്വന്തമാക്കാൻ രംഗത്ത് വന്നിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ ഹിലാൽ. റഷ്യൻ ക്ലബ്ബായ സെനിറ്റിന്റെ താരമായ മാൽകമിനെ ഏകദേശം 55-60 മില്യൺ യൂറോ നൽകിയാണ് അൽ ഹിലാൽ സ്വന്തമാക്കാൻ ഒരുങ്ങുന്നത്. താരവും സൗദി ക്ലബ്ബും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്.

3 റൗൾ ജിമിനിസ് :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ വോൾവർഹാപ്റ്റണിന്റെ മെക്സിക്കൻ താരമായ റൗൾ ജിമിനസിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മറ്റൊരു പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹാം സിറ്റി. ഏകദേശം ആറു മില്യൻ യൂറോ ട്രാൻസ്ഫർ ഫീ നൽകിയാണ് പ്രീമിയർ ലീഗ് ക്ലബ്ബുകൾ ട്രാൻസ്ഫർ നടത്തുന്നത്, താരത്തിന്റെ സൈനിങ് വർക്കുകൾ ഉടനെ തന്നെ പൂർത്തിയാകും.

4 ചാദി റിയാദ് :എഫ് സി ബാഴ്സലോണയുടെ മൊറോക്കൻ താരമായ ചാദി റിയാദിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് മറ്റൊരു സ്പാനിഷ് ക്ലബ് ആയ റയൽ ബെറ്റീസ്. രണ്ടര മില്ലിൽ യൂറോന നൽകി താരത്തിന് പെർമനന്റ് സ്വന്തമാക്കാനാണ് റെയിൽബെറ്റിസ് ശ്രമിക്കുന്നത്. അതേസമയം താരത്തിനെ മറ്റൊരു ക്ലബിന് റയൽ ബെറ്റിസ് വിൽക്കുന്ന സമയത്ത് ട്രാൻസ്ഫർ ഫീ യുടെ പകുതി എഫ്സി ബാഴ്സലോണ നൽകണമെന്ന് വ്യവസ്ഥയും കരാറിലുണ്ട്.

5 അലക്സാണ്ടർ മിട്രോവിച്ച് :ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ഫുൾഹം സിറ്റിയുടെ സൂപ്പർതാരമായ അലക്സാണ്ടർ മിട്രോവിച്ചിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് സൗദി ക്ലബ്ബായ അൽ ഹിലാൽ. ട്രാൻസ്ഫർ സംബന്ധിച്ച് ക്ലബ്ബും താരവും തമ്മിൽ ധാരണയിൽ എത്തിയിട്ടുണ്ട്, എന്നാൽ ഇരു ക്ലബ്ബുകളും തമ്മിലുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്, സൂപ്പർ താരത്തിന്റെ ട്രാൻസ്ഫർ സംബന്ധിച്ച് സൈനിംഗ് ഉറപ്പിക്കുന്നതിന്റെ അവസാന സമയങ്ങളിലാണ് ഇരുക്ലബുകളും എന്ന് ഫാബ്രിസിയോ പറഞ്ഞു.

6 അലൻ സെന്റ്-മാക്സിമിൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും മറ്റൊരു താരം കൂടി സൗദി പ്രൊ ലീഗിലേക്ക് ചേക്കേറുകയാണ്.ന്യൂകാസിൽ താരമായ അലൻ സെന്റ് മാക്സിമിൻ അൽ അഹ്‌ലിക്കൊപ്പം മെഡിക്കൽ ടെസ്റ്റുകളുടെ ആദ്യഭാഗം പൂർത്തിയാക്കി.ഫ്രഞ്ച് വിംഗർ സൗദി ക്ലബ്ബുമായി വാക്കാലുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്.

7 ഹാർവി ബാൺസ് : ലെസ്റ്റർ സിറ്റി വിംഗർ ഹാർവി ബാൺസിനെ ഏകദേശം 38 മില്യൺ പൗണ്ടിന് സ്വന്തമാക്കിയിരിക്കുകയാണ് ന്യൂകാസിൽ യുണൈറ്റഡ്.ബാൺസ് മാഗ്പീസുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. 55 മില്യൺ പൗണ്ടിന് എസി മിലാനിൽ നിന്ന് ഫോർവേഡ് യാങ്കുബ മിന്റേയും ക്ലബ്-റെക്കോർഡ് സൈനിംഗായ സാന്ദ്രോ ടൊനാലിയും എത്തിയതിനെത്തുടർന്ന് 2023 ട്രാൻസ്ഫർ വിൻഡോയിൽ ക്ലബിന്റെ മൂന്നാമത്തെ സൈനിംഗായി അദ്ദേഹം മാറി.ഫോക്‌സിന് വേണ്ടി 187 മത്സരങ്ങൾ കളിച്ച ബാൺസ് 45 ഗോളുകളും 31 അസിസ്റ്റുകളും ചെയ്തു.

3/5 - (1 vote)