ലിയോ മെസ്സിയുടെ സൈനിങ് പ്രഖ്യാപനം ജൂൺ ആറിന് നടത്താനൊരുങ്ങി അൽ ഹിലാലെന്ന് റിപ്പോർട്ടുകൾ

ലോകഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയെ സ്വന്തമാക്കാൻ ആഗ്രഹം വ്യക്തമാക്കി ലോകഫുട്ബോളിലെ റെക്കോർഡ് ഓഫർ വാഗ്ദാനം ചെയ്ത് കാത്തിരിക്കുകയാണ് സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ. പിഎസ്ജിയുമായുള്ള കരാർ അവസാനിക്കുന്നതിനാൽ വരുന്ന സമ്മറിൽ ഫ്രീ ഏജന്റാകുന്ന ലിയോ മെസ്സിയെ സ്വന്തമാക്കാനാണ് സൗദി ക്ലബ്ബിന്റെ പ്ലാൻ.

എന്നാൽ തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്‌സലോണയിലേക്ക് മടങ്ങിപോകാൻ ആഗ്രഹിക്കുന്ന അർജന്റീന നായകന് വേണ്ടി ഒരു ഒഫീഷ്യൽ ഓഫർ ബിഡ് സമർപ്പിക്കാൻ എഫ്സി ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടില്ല. ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കാരണമാണ് ഒഫീഷ്യൽ ബിഡ് നൽകാൻ കഴിയാത്തത്.

എങ്കിലും ലിയോ മെസ്സിയെ കൊണ്ടുവരാനുള്ള ബാഴ്‌സലോണ പ്ലാനുകൾക്ക് ലാലിഗ അനുമതി നൽകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. മാത്രവുമല്ല ലിയോ മെസ്സി തിരികെ ബാഴ്‌സലോണയിൽ വരുന്നതിൽ തങ്ങൾക്ക് സന്തോഷമാണെന്ന് ബാഴ്‌സലോണ ഒന്നടങ്കം പറയുന്നുണ്ട്, ബാഴ്‌സയിൽ തിരിച്ചെത്താനാണ് ആഗ്രഹമെന്ന് മെസ്സിയും പറയുന്നു.

എന്നാൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് മാധ്യമമായ സ്‌പോർട് പറയുന്നത് അനുസരിച്ച് വരുന്ന ജൂൺ 6-തീയതി ലിയോ മെസ്സിയുടെ സൈനിങ് ഒഫീഷ്യലി പ്രഖ്യാപിക്കാനാണ് സൗദി ക്ലബ്ബായ അൽ ഹിലാൽ ആഗ്രഹിക്കുന്നത്. ലിയോ മെസ്സി തന്റെ ഫൈനൽ ഡിസിഷൻ എടുത്തിട്ടില്ലെങ്കിലും ഒരാഴ്ചക്കുളിൽ തന്നെ മെസ്സിയുടെ സൈനിങ് പൂർത്തിയാക്കി സൈനിങ് പ്രഖ്യാപനം വേണമെന്നാണ് അൽ ഹിലാൽ ആഗ്രഹിക്കുന്നതെന്ന് സ്‌പോർട് റിപ്പോർട്ട്‌ ചെയ്യുന്നു.

ലിയോ മെസ്സി തന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം ഉടൻ തന്നെ എടുക്കുമെന്ന് ബാഴ്‌സ പരിശീലകൻ സാവി പറഞ്ഞിരുന്നു, ബാഴ്‌സയിലേക്ക് വരണമെങ്കിൽ എന്റെ 100% സമ്മതം അതിനുണ്ടാകുമെന്നും മെസ്സിയുടെ മുൻ സഹതാരം കൂടിയായ സാവി ഹെർണാണ്ടസ് വെളിപ്പെടുത്തിയിരുന്നു. എന്തായാലും ലിയോ മെസ്സിയുടെ പുതിയ ക്ലബ്‌ ഏതാണെന്നറിയാനുള്ള ആകാംക്ഷയിലാണ് നിലവിൽ മെസ്സി ആരാധകർ.

Rate this post