വിരമിക്കൽ പദ്ധതികൾ വിശദീകരിച്ച് അൽ-നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

മാഡ്രിഡിൽ നടന്ന ഒരു പരിപാടിയിൽ അൽ-നാസർ ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിരമിക്കൽ പദ്ധതികൾ വിശദീകരിച്ചു. മുൻ റയൽ മാഡ്രിഡ് ഫോർവേഡ് സീസണിന്റെ തുടക്കത്തിൽ സൗദി അറേബ്യൻ ക്ലബായ അൽ നാസറുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടിരുന്നു.

പരസ്പര സമ്മതത്തോടെ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചു കൊണ്ടാണ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗജന്യ ട്രാൻസ്ഫറിൽ സൗദിയിൽ എത്തിയത്.റൊണാൾഡോയുടെ വരവോടെ സൗദി അറേബ്യ പുതിയ ഫുട്ബോൾ ഹബ്ബായി മാറിയിരിക്കുകയാണ്. അടുത്തിടെ കരീം ബെൻസെമയും അൽ-ഇത്തിഹാദുമായി കരാർ ഒപ്പിട്ടിരുന്നു.മുൻ സഹതാരം റൊണാൾഡോയുടെ എതിരാളിയായിട്ടാണ് ബെൻസിമ കളിക്കുക .

പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ വിരമിക്കലുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നിരുന്നു.എന്നാൽ തൽക്കാലം കളി നിർത്താൻ തനിക്ക് പദ്ധതിയില്ലെന്നും അടുത്ത രണ്ടോ മൂന്നോ വർഷത്തേക്ക് ഫുട്ബോൾ കളിക്കുന്നത് തുടരുമെന്നും 38-കാരൻ വെളിപ്പെടുത്തി.”ഒരു ക്ലബ് ഉടമയാകുന്നത് ഞാൻ തള്ളിക്കളയുന്നില്ല.ഇത് കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചിന്തിച്ച കാര്യമാണ്. എനിക്ക് ഒരു [ഫുട്ബോൾ] ക്ലബ്ബ് സ്വന്തമാക്കാൻ ആഗ്രഹമുണ്ട്. ഞാൻ എന്റെ കരിയറിന്റെ അവസാനത്തിലാണ്, പരമാവധി രണ്ട് മൂന്ന് വർഷം” റൊണാൾഡോ പറഞ്ഞു.

“വലിയ പേരുകൾ ഇപ്പോൾ ഇവിടെയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വശത്ത്, ഇന്ന് ഞാനും ഇവിടെയുണ്ട്. സൗദി ഫുട്ബോളിന് ആഗോള തലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് കാണിക്കേണ്ടത് പ്രധാനമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.“ബെൻസെമ സൗദിയിലേക്ക് വരുമെന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ടാണ് സൗദി ലീഗ് ഭാവിയിൽ മികച്ച 5-ൽ ഇടംപിടിക്കുമെന്നും കൂടുതൽ കളിക്കാർ വരുമെന്നും ഞാൻ പറഞ്ഞത്.

Rate this post