ഒടുവിൽ ഇസ്രായേൽ വീണു..!അണ്ടർ 20 ലോകകപ്പ് ഫൈനലിൽ യൂറോപ്യൻ ലാറ്റിനമേരിക്കൻ പോരാട്ടം

അണ്ടർ 20 ലോകകപ്പിൽ കറുത്ത കുതിരകളായെത്തിയ ഇസ്രയേലിനെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വായ്.ഒരു ഗോളിന്റെ വിജയമാണ് ഉറുഗ്വേ നേടിയത്. ലാ പ്ലാറ്റയിലെ ഡീഗോ മറഡോണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ആൻഡേഴ്സൺ ഡ്വാർട്ടെ നേടിയ ഗോളിയനായിരുന്നു ഉറുഗ്വേയുടെ ജയം.

ബ്രസീലിനെ തോൽപ്പിച്ചു സെമിയിൽ എത്തിയ ഇസ്രായേലികളുടെ ഫൈനൽ ഒരു മോഹമായി അവശേഷിച്ചു.ഇത് മൂന്നാം തവണയാണ് ഉറുഗ്വേ ഫൈനലിലെത്തുന്നത് .1997ലും 2013ലും ഉറുഗ്വായ് ടൂർണമെന്റ് ഫൈനലിലെത്തി. യഥാക്രമം അർജന്റീനയോടും ഫ്രാൻസിനോടും സെലസ്‌റ്റെ തോറ്റു. സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയെത്തിയ ഇറ്റാലിയന് ഫൈനലിൽ ഉറുഗ്വേയുടെ എതിരാളികൾ.

ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ ജയ.20,000-ത്തിലധികം കാണികൾക്ക് മുന്നിൽ വെച്ചായിരുന്നു രണ്ടാം സെമി അരങ്ങേറിയത്.14-ാം മിനിറ്റിൽ ഇറ്റലിയാണ് സ്‌കോറിംഗ് തുറന്നത്.മൂന്ന് ദക്ഷിണ കൊറിയൻ ഡിഫെൻഡർമാരെ മറികടന്ന് സെസാരെ കസാഡെയെടുത്ത ഷോട്ട് വലയിൽ കയറുകയായിരുന്നു. താരത്തിന്റെ അണ്ടർ 20 ലോകകപ്പിലെ ഏഴാമത്തെ ഗോളായിരുന്നു ഇത്.

23-ാം മിനുട്ടിൽ ലീ സെംഗ്-വോണിന്റെ ഷോട്ടിൽ ദക്ഷിണ കൊറിയ സമനില പിടിച്ചുm.86-ാം മത്സരത്തിൽ പകരക്കാരനായ സിമോൺ പഫുണ്ടി ഒരു ഫ്രീകിക്കിൽ നിന്ന് നേടിയ ഗോളിൽ ഇറ്റലി വിജയം ഉറപ്പിച്ചു.ഞായറാഴ്ച മൂന്നാം സ്ഥാനത്തുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയുമായി ഇസ്രായേൽ കളിക്കും.

3/5 - (4 votes)