ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അഭിപ്രായ വ്യത്യാസം അൽ നസ്‌റിനോട് വിട പറഞ്ഞ് പരിശീലകൻ റൂഡി ഗാർഷ്യ

സൗദി പ്രോ ലീഗിൽ അൽ ഫെയ്‌ഹയ്‌ക്കെതിരെ ഗോൾ രഹിത സമനില വഴങ്ങിയതിന് പിന്നാലെ മുഖ്യ പരിശീലകൻ റൂഡി ഗാർഷ്യയെ അൽ നാസർ പുറത്താക്കി.ഈ സീസണിൽ ഏഴ് മത്സരങ്ങൾ ശേഷിക്കെ ലീഡർ അൽ ഇത്തിഹാദിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലായി രണ്ടാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ.

രണ്ടു വർഷത്തെ കരാറിൽ കഴിഞ്ഞ വർഷം ജൂണിലാണ് ഗാർസിയ പരിശീലകനായി ഒപ്പുവച്ചത്.സൗദി മാധ്യമങ്ങൾ പറയുന്നതനുസരിച്ച് കോച്ച് റൂഡി ഗാർസിയയുടെ സമീപനത്തിലും ടീമിന്റെ കളി നിലവാരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അതൃപ്തിയുണ്ടായിരുന്നു.ഗാർസിയയുടെ നേതൃത്വത്തിൽ ക്രിസ്റ്റ്യാനോ 10 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയിട്ടുണ്ടെങ്കിലും, അൽ നാസറിനെ സൗദി ലീഗിൽ ഒന്നാമതെത്തിക്കാൻ അത് പര്യാപ്തമായില്ല.

അൽ ഫെയ്ഹയ്ക്കും അൽ ഫത്തേയ്ക്കും എതിരായ സമനിലയും അൽ ഇത്തിഹാദിനെതിരായ തോൽവിയും അവരുടെ സാധ്യതകളിൽ മങ്ങലേൽപ്പിച്ചു. കൂടാതെ, സെമിഫൈനലിൽ പുറത്തായപ്പോൾ അവർക്ക് സൂപ്പർ കപ്പും നഷ്ടപ്പെട്ടു. വ്യക്തിഗത വിജയങ്ങൾക്കിടയിലും ഇതെല്ലാം ക്രിസ്റ്റ്യാനോയെ നിരാശനാക്കി. റൊണാൾഡോയുടെ അതൃപ്തിയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് ഗാർസി ക്ലബ്ബിൽ നിന്നും പുറത്ത് പോയത്.

U19 പരിശീലകൻ ഡിങ്കോ ജെലിസിക് ആണ് ആദ്യ ടീമിന്റെ പുതിയ പരിശീലകൻ.2019-ൽ അവസാനമായി കിരീടം നേടിയ അൽ-നാസർ, നിലവിലെ ചാമ്പ്യനും സ്റ്റാൻഡിംഗിലെ നാലാമനുമായ അൽ-ഹിലാലിനെതിരെ അടുത്തയാഴ്ച നിർണായക മത്സരം കളിക്കും.

Rate this post