സാഡിയോ മാനെ ബയേൺ മ്യുണിക്കിൽ നിന്നും പുറത്ത്, താരത്തിന്റെ കരാർ റദ്ദ് ചെയ്യാനും നീക്കം| Sadio Mane

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിന് ശേഷമാണ് സാദിയോ മാനേയും സാനെയും തമ്മിൽ ഏറ്റുമുട്ടിയത്.മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് സിറ്റിയോട് ബയേൺ തോറ്റിരുന്നു.ഇപ്പോൾ ഇതാ ജർമൻ വമ്പന്മാർ നാളെ നടക്കാനിരിക്കുന്ന ഹോഫൻഹാമിനെതിരെയുള്ള മത്സരത്തിന്റെ സ്‌ക്വാഡ് ലിസ്റ്റിൽ നിന്നും സെനഗൽ താരത്തെ മാറ്റിനിർത്തിയതായി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ക്ലബ്ബ്.

സിറ്റിക്കെതിരെയുള്ള മത്സരശേഷം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങവെയാണ് ഈ അനിശ്ചിത സംഭവം ഉണ്ടായത്, ഡ്രസ്സിംഗ് റൂമിൽ സാനെയുടെ മുഖത്ത് സാഡിയോ മാനെ ഇടിക്കുകയും താരത്തിന്റെ മുഖത്തുനിന്നും രക്തം വരികയും ചെയ്തു എന്നാണ് റിപ്പോർട്ട്.സാദിയോ മാനെയുടെ കരാർ റദ്ദാക്കി താരത്തെ ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് യൂറോപ്പ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്, അതിന്റെ ആദ്യപടി എന്നോണം ആണ് നാളെ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്നും താഴത്തെ പുറത്താക്കിയത്.

ലിവർപൂളിൽ നിന്നും ബയേൺ മ്യുണിക്കിൽ എത്തിയശേഷം സാഡിയോ മാനെയുടെ മോശം കാലം തുടങ്ങി എന്ന് വേണം കരുതാൻ, താരത്തിന് വലിയ അവസരങ്ങൾ ഒന്നും ലഭിക്കാതിരിക്കുകയും കൂടെ പരിക്കും ആയതോടെ പ്രതീക്ഷിച്ച ഒരു തുടക്കം ജർമ്മൻ ക്ലബ്ബിനൊപ്പം തുടരാൻ കഴിഞ്ഞിട്ടില്ല.പെപ് ഗ്വാർഡിയോളയുടെ ടീമിനെതിരായ തോൽവിയിൽ നിന്ന് തിരിച്ചുവരാൻ ബയേൺ നോക്കുമ്പോൾ,ഈ വഴക്കുകൾ മാനേജർ തോമസ് ടുച്ചലിന് കടുത്ത വെല്ലുവിളിയും നൽകും.

ജർമൻ ലീഗിൽ ബയേൺ ബോറുസിയ ഡോർട്ട്മുണ്ടിനേക്കാൾ വെറും 2 പോയിന്റ്റുകൾ മാത്രം ലീഡോടെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.ബയേൺ മ്യുണിക്കിന് ഇതു മോശം കാലമാണ്, നാഗേൽസ്മാനെ പുറത്താക്കി പകരം വന്ന തോമസ് തുഷേൽ DFB pokal ടൂർണമെന്റിൽ നിന്നും തോറ്റ് പുറത്തുപോയിരുന്നു, ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ പുറത്താവുന്നതിന്റെ വക്കിലുമാണ്. അതിനിടയിലാണ് ഈ സംഭവങ്ങളും അരങ്ങേറുന്നത്.

1.3/5 - (3 votes)