ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതായിറിങ്ങിയ അൽ നാസറിനെ സമനിലയിൽ തളച്ച് അവസാന സ്ഥാനക്കാർ |Saudi Pro League 2023-24
റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ അൽ നാസറിനെ സമനിലയിൽ തളച്ച് അവസാന സ്ഥാനക്കാർ.സസ്പെൻഷനിലായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതായിറങ്ങിയ അൽ നാസറിനെ അൽ ഹസം സമനിലയിൽ പിടിച്ചു. ഇരു ടീമുകളും മത്സരത്തിൽ നാല് ഗോളുകൾ വീതമാണ് നേടിയത്.
ഇഞ്ചുറി ടൈമിൽ പോളോ റിക്കാർഡോ നേടിയ ഗോളാണ് അൽ ഹസാമിനെ തോൽവിയിൽ നിന്നും രക്ഷിച്ചത്. അൽ നാസറിനായി ബ്രസീലിയൻ സൂപ്പർ താരം ടാലിസ്ക ഹാട്രിക്ക് നേടി , സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനേയും സ്കോർ ചാർട്ടിൽ ഇടം പിടിച്ചു.31-ാം മിനിറ്റിൽ ആൻഡേഴ്സൺ ടാലിസ്കയുടെ പെനാൽറ്റി ഗോളിൽ അൽ നാസർ ലീഡ് നേടി. എന്നാൽ 53 ആം മിനുട്ടിൽ അഹമ്മദ് അൽ മെമൈദ് നേടിയ ഗോളിൽ അൽ ഹസെം സമനില പിടിച്ചു.
SADIO MANEEEEEEE THATS THE MATCH WINNER!
— CristianoXtra (@CristianoXtra_) February 29, 2024
AL NASSR 4-3 AL HAZEM!!
pic.twitter.com/GkqTZkNS0O
മത്സരത്തിന്റെ 61 ആം മിനുട്ടിൽ നേടിയ ഗോളിൽ ടാലിസ്ക വീണ്ടും അൽ നാസറിനെ ഒപ്പമെത്തിച്ചു. എന്നാൽ വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത അൽ ഹസെം 66 ആം മിനുട്ടിൽ ടോസെ നേടിയ ഗോളിലൂടെ സമനില പിടിച്ചു.71-ാം ആം മിനുട്ടിൽ നേടിയ ഗോളിലൂടെടാലിസ്ക ഹാട്രിക്ക് തികക്കുകയും ചെയ്തു. എന്നാൽ 84 ആം മിനുട്ടിൽ ഫൈസ് സെലെമാനി നേടിയ ഗോൾ അൽ ഹസമിനു വീണ്ടും സമനില നേടിക്കൊടുത്തു.സ്‌റ്റോപ്പേജ് ടൈമിൽ നാസറിന് ഒരു പെനാൽറ്റി ലഭിക്കുകയും സാഡിയോ മാനെ അത് ഗോളാക്കി മാറ്റി സ്കോർ 4-3 ആക്കി ഉയർത്തി.
TALISCA CONVERTS THE PENALTY!!!
— CristianoXtra (@CristianoXtra_) February 29, 2024
AL NASSR 1-0 pic.twitter.com/Trn5JTVQhP
എന്നാൽ അഞ്ച് മിനിറ്റിന് ശേഷം സെലിമാനിയുടെ പാസിൽ നിന്നുമുള്ള പൗലോ റിക്കാർഡോയുടെ ഫിനിഷിംഗ് വലയിൽ എത്തിയതോടെ അൽ ഹസം തോൽവിയിൽ നിന്നും രക്ഷപെട്ടു. 22 മത്സരങ്ങളിൽ നിന്നും 53 പോയിന്റുമായി അൽ നാസർ രണ്ടാം സ്ഥാനത് തുടരുകയാണ് .21 മത്സരങ്ങളിൽ നിന്നും 59 പോയിന്റ് നേടിയ അൽ ഹിലാലാണ് ഒന്നാം സ്ഥാനത്ത്.
TALISCAAAAA HAT-TRICK!
— CristianoXtra (@CristianoXtra_) February 29, 2024
AL NASSR 3-2 AL HAZEM!
pic.twitter.com/3Zf25vJxUs