ഹോം സ്റ്റേഡിയത്തിൽ മെസ്സി ചാന്റ്സ്, തോൽവിയുടെ വേദനയിൽ റൊണാൾഡോ, വീഡിയോകൾ കാണാം

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോ തന്നെ സൗദി അറേബ്യൻ ക്ലബ് ആയ അൽ നസ്റിനൊപ്പം ഈ സീസണിൽ നിരവധി കിരീടങ്ങൾ നേടണമെന്ന് മോഹിച്ചാണ് കളിക്കുന്നത്. എന്നാൽ സൗദി പ്രോ ലീഗിൽ അൽ ഹിലാലിന്റെ ഉജ്ജ്വല ഫോമിന് മുന്നിൽ രണ്ടാം സ്ഥാനത്ത് ആയിപ്പോയ അൽ നസ്ർ കഴിഞ്ഞദിവസം നടന്ന ലീഗ് മത്സരത്തിൽ പരാജയവും ഏറ്റുവാങ്ങിയിരുന്നു.

അൽ നസ്റിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിലാണ് ക്രിസ്ത്യാനോ റൊണാൾഡോയെ സാക്ഷിയാക്കി ഒന്നിനെതിരെ 3 ഗോളുകൾക്ക് എവേ ടീമായ അൽ റെയ്ദ് വിജയം സ്വന്തമാക്കിയത്. ഇതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള അൽ നസ്റിനേക്കാൾ ഒരു മത്സരം കുറവ് കളിച്ച അൽ ഹിലാൽ ഒമ്പത് പോയിന്റുകൾക്ക് ഒന്നാം സ്ഥാനത്തു ലീഡ് ചെയ്യുകയാണ്.

കഴിഞ്ഞ സീസണിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ എത്തിയെങ്കിലും കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടാൻ കഴിഞ്ഞില്ല. ഈ സീസൺ തുടങ്ങുമ്പോൾ മുതൽ കിരീടം നേടണമെന്ന് ആഗ്രഹം റൊണാൾഡോ പലതാണ് വെളിപ്പെടുത്തിയത്. എന്നാൽ ഇന്നലത്തെ മത്സരം പരാജയപ്പെട്ടതിനു പിന്നാലെ കടുത്ത നിരാശയാണ് ക്രിസ്ത്യാനോ റൊണാൾഡോ പ്രകടിപ്പിച്ചത്, ഓരോ ഗോളുകൾ വഴങ്ങുമ്പോഴും റൊണാൾഡോയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു.

മാത്രമല്ല അൽ നസ്റിന്റെ ഹോം സ്റ്റേഡിയത്തിൽ എത്തിയ അൽ റെയ്ദ് എഫ്സിയുടെ ഫാൻസ്‌ ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ മെസ്സി ചാന്റ്സ് ഉയർത്തിയതും മത്സരത്തിലെ പ്രധാന നിമിഷങ്ങളിലൊന്നായിരുന്നു. റൊണാൾഡോ കളിക്കുന്ന ഓരോ മത്സരത്തിനും എതിർ ടീമിന്റെ ആരാധകർ മെസ്സിയുടെ പേരിൽ ചാന്റ്സ് പാടുന്നത് ഇപ്പോൾ സൗദിയിൽ സ്ഥിരകാഴ്ച്ചയായി മാറിയിട്ടുണ്ട്. പലപ്പോഴും മെസ്സി ചാന്റ്സ് പാടുന്ന എതിർടീം ആരാധകർക്കെതിരെ റൊണാൾഡോ പ്രതികരിക്കുന്നത് വളരെ രൂക്ഷമായാണ്.

Rate this post