‘VAR ‘ അനുവദിക്കാതിരുന്ന പ്രീമിയർ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോൾ |Alexis Mac Allister
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ബ്രൈറ്റൺ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ഏഴു ഗോൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബ്രൈറ്റൺ വിജയം നേടിയത്. ഏഴു ഗോൾ പിറന്നെങ്കിലും അനുവദിക്കാത്ത ഒരു ഗോളിന്റെ പേരിലായിരിക്കും ഈ മത്സരം എന്നും ഓര്മിക്കപെടുക.
ബ്രൈറ്റന്റെ അര്ജന്റീന മിഡ്ഫീൽഡർ അലക്സിസ് മാക് അലിസ്റ്ററിന്റെ വണ്ടർ സ്ട്രൈക്ക് ലെസ്റ്റർ വലയിൽ കയറുന്നത് അത്ഭുതത്തോടെയാണ് ആരാധകർ കണ്ടു നിന്നത്. എന്നാൽ VAR അവലോകനത്തിൽ ഗോൾ നിഷേധിക്കപെടുന്നതാണ് കാണാൻ സാധിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബോക്‌സിന് പുറത്ത് നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെയാണ് അർജന്റീനിയൻ പന്ത് ലെസ്റ്റർ വലയിലെത്തിച്ചത്. സഹതാരങ്ങൾക്കൊപ്പം താരം ഗോൾ ആഘോഷിച്ചെങ്കിലും വിഎആർ അവലോകനത്തെത്തുടർന്ന് ഗോൾ റഫറി അനുവദിച്ചില്ല. ആ തീരുമാനം അലക്സിസ് മാക് അലിസ്റ്ററിനും സഹ താരങ്ങൾക്കും ആരാധകർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.മത്സരത്തിൽ അര്ജന്റീന താരം രണ്ടു ഗോളുകൾ നേടി.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച VAR അനുവദിക്കാത്ത ഗോളുകളിലൊന്ന് എന്നാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. ഗോളിന്റെ ബിൽഡ്-അപ്പിൽ ഇനോക്ക് മ്വെപു ഓഫ്‌സൈഡ് ആയിരുന്നതിനാലാണ് റഫറി വാർ അവലോകനത്തിന് ശേഷം ഗോൾ അനുവദിക്കാതിരുന്നത്. സാങ്കേതികമായി ശരിയായ തീരുമാനമാണെങ്കിലും, VAR ഫുട്‌ബോളിൽ നിന്നുള്ള സന്തോഷം കെടുത്തുകയാണെന്ന അഭിപ്രയാം പലരും പങ്കിട്ടു.ഓഫ്‌സൈഡ് പൊസിഷനിൽ ഉള്ള എംവെപു പന്ത് കളിക്കാന് ശ്രമം നടത്തിയതോടെയാണ് ഗോൾഅനുവദിക്കാതിരുന്നത്.
പ്രീമിയർ ലീഗിൽ ‘വാർ’ ഉപയോഗം ഓരോ മത്സരങ്ങൾ കഴിയുന്തോറും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ് കാണാൻ സാധിക്കുന്നത്.ചെൽസിക്ക് എതിരെ വെസ്റ്റ് ഹാം നേടിയ സമനില ഗോളും ന്യൂകാസ്റ്റിൽ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിന് എതിരെ നേടിയ വിജയഗോളും നിഷേധിച്ചത് തെറ്റാണെന്ന് റഫറിമാർ ഏറ്റുപറയുകയും ചെയ്തു.ആസ്റ്റൺ വില്ലയുടെ കൗട്ടീന്യോയുടെ വിജയഗോൾ അനുവദിക്കാത്തതും ലീഡ്സിന് പെനാൽട്ടി അനുവദിക്കാത്തതും വിവാദം ആയിരുന്നു. അതേപോലെ ആഴ്‌സണലിസ് മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ മാർട്ടിനെല്ലി നേടിയ ആദ്യ ഗോൾ വാർ നിഷേധിച്ചതും വിവാദം ആയിരുന്നു.
📹 Alexis Mac Allister Free-Kick VS Leicester City🇦🇷pic.twitter.com/7TDzmCTIIi
— BD Albiceleste 🇧🇩💙🇦🇷 (@bd_albiceleste) September 5, 2022