“ആൽവെസിനെ കൊണ്ടുവരാൻ ആയി എങ്കിൽ മെസ്സിയെയും ഇനിയേസ്റ്റയെയും തിരികെയെത്തിക്കാനും ബാഴ്സക്ക് ആകും”

ബുധനാഴ്ച ക്യാമ്പ് നൗവിൽ വെച്ച് 10,000-ത്തിലധികം ബാഴ്‌സലോണ ആരാധകർക്ക് ഡാനി ആൽവസിനെ ജോവാൻ ലാപോർട്ടാ അവതരിപ്പിച്ചു.ഡാനി ആൽവെസിനെ ബാഴ്സലോണയിലേക്ക് തിരികെയെത്തിയ ബാഴ്സലോണ പ്രസിഡന്റ് ലപോർട താൻ മെസ്സിയുടെയും ഇനിയേസ്റ്റയുടെയും തിരിച്ചുവരവ് ഇതുപോലെ ഉണ്ടാകില്ല എന്ന് പറയില്ല എന്ന് പറഞ്ഞു. ആൽവെസിനെ കൊണ്ടുവരാൻ ആയി എങ്കിൽ മെസ്സിയെയും ഇനിയേസ്റ്റയെയും തിരികെയെത്തിക്കാനും ബാഴ്സക്ക് ആകും എന്ന് അദ്ദേഹം പറഞ്ഞു.

ഇരുവരും മറ്റൊരു ക്ലബിൽ പ്രൊഫഷണൽ ആയി കളിക്കുന്ന താരങ്ങൾ ആണ്. അതുകൊണ്ട് എന്തും സംഭവിക്കാം എന്നും ലപോർട പറഞ്ഞു.ലയണൽ മെസ്സി കഴിഞ്ഞ സീസണിലാണ് പി എസ് ജിയിൽ എത്തിയത്. ഇനിയേസ്റ്റ ഇപ്പോൾ ജപ്പാനിലും കളിക്കുന്നു. സാവിയുടെ കീഴിൽ ഇവർ രണ്ടുപേരും കൂടെ എത്തുക ആണെങ്കിൽ അത് ഫുട്ബോൾ ആരാധകർക്ക് ആകെ സന്തോഷം നൽകുന്ന കാര്യമാകും. അത്തരമൊരു കാര്യത്തിന് ഇപ്പോഴും സാധ്യത ഉണ്ട് എന്ന് ബാഴ്സലോണ പ്രസിഡന്റ് പറയുന്നു.”ഞാന്‍ അത് തള്ളിക്കളയുന്നില്ല,” മെസ്സിയുടെയും ഇനിയെസ്റ്റയുടെയും തിരിച്ചുവരവിനെ കുറിച്ച് ലെപോര്‍ട്ട പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്‌തു. “ഡാനിയുടെ കാര്യത്തിൽ അത് സംഭവിച്ചു. ക്ലബ്ബിന്റെ അവസ്ഥ കണ്ട് സഹായിക്കാൻ വരാൻ ആഗ്രഹിച്ച അദ്ദേഹത്തോട് നന്ദി പറയാനും ഞാൻ ആഗ്രഹിക്കുന്നു,”

ബാഴ്സലോണയിൽ തിരികെ എത്തിയത് ഒരു സ്വപ്ന സാക്ഷാത്കാരം ആണെന്ന് ഡാനി ആൽവെസ്. താൻ എങ്ങനെ തിരികെ എത്തി എന്നത് താൻ കാര്യമാക്കുന്നില്ല. തിരിച്ച് എത്തി എന്നതിൽ താൻ സന്തോഷവാൻ ആണ് ഡാനി ആൽവെസ് പറഞ്ഞു. ആവശ്യമായിരുന്നു എങ്കിലും ബാഴ്സലോണക്ക് വേണ്ടി ഫ്രീ ആയി കളിക്കാനും താൻ തയ്യാറായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

തന്റെ ലക്ഷ്യം ഈ ക്ലബിൽ സന്തോഷം കൊണ്ടു വരിക എന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.സാവി ആരംഭിക്കുന്ന പുതിയ യജ്ഞത്തിൽ സഹായി ആയി താൻ ഉണ്ടാകും. എല്ലാവരും ഒരുമിക്കേണ്ടതുണ്ട് എന്നും എല്ലാവരും ചേർന്ന് ക്ലബിനെ പഴയ ക്ലബ് ആക്കി മാറ്റേണ്ടതുണ്ട് എന്നും ആല്വെസ് പറഞ്ഞു. ബാഴ്സലോണ ഒരു ക്ലബ് എന്നതിനേക്കാളും വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബാഴ്സലോണക്ക് ഒപ്പം കിരീടങ്ങൾ വാരിക്കൂട്ടിയിട്ടുള്ള സാവിയെ അടുത്തിടെയാണ് ക്ലബ് തിരികെ കൊണ്ടുവന്നത്.

Barcelona president, Joan Laporta opened up on the return of the legends of the club during the presentation of another legend in Dani Alves at the Camp Nou on Wednesday, teasing the return of Lionel Messi and Andres Iniesta.

Rate this post