ലോകകപ്പ് മെഡൽ സംരക്ഷിക്കാൻ 19 ലക്ഷം രൂപ വിലമതിക്കുന്ന കാവൽ നായയെ വാങ്ങി എമി മാർട്ടിനെസ് |Emi Martinez
2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.
മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു.അവാർഡ് ദാന ചടങ്ങിനിടയിലും പിന്നീട് ബ്യൂണസ് അയേഴ്സിലെ ബസ് പരേഡിലും മാർട്ടിനെസിന്റെ പെരുമാറ്റം വലയ വിമര്ശനങ്ങൾക്ക് കാരണമാവുകയും ചെയ്തു.തന്റെ ലോകകപ്പ് ജേതാക്കളുടെ മെഡൽ മോഷ്ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാതിരിക്കാൻ കാവൽ നായയെ വെച്ചിരിക്കുകയാണ് മാർട്ടിനെസ്.മുമ്പ് യുഎസ് നേവി സീൽസ് ഉപയോഗിച്ചിരുന്ന 20,000 പൗണ്ട് വിലയുള്ള നായയെയാണ് മാർട്ടിനെസ് കാവലിനായി ഏർപ്പെടുത്തിയത്.
നായയുടെ ഇനം ബെൽജിയൻ മാലിനോയിസ് ആണ്. ഇത് അദ്ദേഹത്തിന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൂടാതെ വിലയേറിയ മെഡലും ട്രോഫിയും സംരക്ഷിക്കും.നായയ്ക്ക് 30 കിലോഗ്രാം വരെ ഭാരമുണ്ടാകും, യുഎസ് നേവി സീൽസും എസ്എഎസും യുദ്ധത്തിൽ ഉപയോഗിച്ചിരുന്നതാണ്.എലൈറ്റ് പ്രൊട്ടക്ഷൻ ഡോഗ്സിൽ നിന്ന് മാർട്ടിനെസ് തന്റെ വിശ്വസ്ത നായയെ വാങ്ങിയത്.ടോട്ടൻഹാം കീപ്പർ ഹ്യൂഗോ ലോറിസ്, മുൻ ചെൽസി, ആഴ്‌സനൽ താരം ആഷ്‌ലി കോൾ, ഹെവിവെയ്റ്റ് ബോക്‌സിംഗ് രാജാവ് ടൈസൺ ഫ്യൂറി എന്നിവരും അവരിൽ നിന്ന് നായ്ക്കളെ വാങ്ങിയിട്ടുണ്ട്.
സമീപ വർഷങ്ങളിൽ നിരവധി താരങ്ങൾ തങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ ശ്രമിച്ചു, ഡസൻ കണക്കിന് മുൻനിര ഫുട്ബോൾ താരങ്ങൾ തങ്ങളുടെ വീടുകൾ മോഷ്ടാക്കൾ ലക്ഷ്യമിട്ടിരുന്നു.ഖത്തറിൽ അർജന്റീനയ്‌ക്കൊപ്പം ലോകകപ്പ് ഉയർത്തിയതിന് ശേഷം മാർട്ടിനെസ് കഴിഞ്ഞ ആഴ്ച ആസ്റ്റൺ വില്ല പരിശീലനത്തിലേക്ക് മടങ്ങി.1986 മുതൽ ടൂർണമെന്റ് ജയിച്ചിട്ടില്ലാത്ത അർജന്റീന തങ്ങളുടെ മൂന്നാമത്തെ ലോകകപ്പ് നേടിയപ്പോൾ മാർട്ടിനെസ് ചില ഗംഭീരമായ പ്രകടനങ്ങൾ നടത്തി.
WOOF!
— AS USA (@English_AS) January 1, 2023
Ever heard of a World Cup medal guard dog?https://t.co/wpXiWjpshp
ലയണൽ മെസ്സിയെപ്പോലെ അർജന്റീനയുടെ വിജയത്തിൽ മാർട്ടിനെസിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്. അധികസമയത്ത് ഫ്രാൻസിനെതിരായ ഫൈനലിൽ അദ്ദേഹം ഒരു സുപ്രധാന സേവ് നടത്തി. ആ സേവ് നടത്തിയില്ലെങ്കിൽ പെനാൽറ്റി പോലും എത്തുംമുമ്പ് അർജന്റീന തോൽവി ഏറ്റുവാങ്ങുമായിരുന്നു.