ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുൻ റയൽ മാഡ്രിഡ് സഹ താരത്തെയും ടീമിലെത്തിക്കാൻ അൽ നസ്ർ

പ്രതിവർഷം 200 മില്യൺ ഡോളറിന്റെ കരാറിന് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ഒപ്പുവെച്ച സൗദി അറേബ്യ ക്ലബ്ബായ അൽ- നസ്ർ കൂടുതൽ പ്രമുഖ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നതായി റിപോർട്ടുകൾ പുറത്ത് വന്നു. റയൽ മാഡ്രിഡിന്റെ ക്രോയേഷ്യൻ മിഡ്‌ഫീൽഡർ ലൂക്ക മോഡ്രിച്ചിന് മുന്നിൽ വമ്പൻ ഓഫർ വെച്ചെങ്കിലും ഒരു വർഷമെങ്കിലും സ്‌പെയിനിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് പറഞ്ഞതിനാൽ അത് സാധ്യമായില്ല.

റിപ്പോർട്ടുകൾ അനുസരിച്ച്, 37 കാരനായ മോഡ്രിച്ച് മാത്രമല്ല 36 കാരനായ സെർജിയോ റാമോസ്, ബാഴ്സലോണയുടെ സെർജിയോ ബുസ്കെറ്റ് എന്നിവരെയും സൗദി ക്ലബ് നോട്ടമിടുന്നുണ്ട്.ഈ വർഷം പകുതി വരെയാണ് റാമോസിന് പിഎസ്ജിയുമായി കരാറുള്ളത്. എന്നാൽ റാമോസിന് അൽ-നാസർ വാഗ്ദാനം ചെയ്യുന്ന പണം പ്രലോഭിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചത് മോഡ്രിച്ചാണ്. 37 ആം വയസ്സിലും ക്ലബ്ബിനും രാജ്യത്തിനും വേണ്ടി മിന്നുന്ന പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

റാമോസിനെപ്പോലെ മോഡ്രിച്ചും റയൽ മാഡ്രിഡുമായുള്ള കരാർ അവസാനിക്കുകയാണ്. തന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട സമയമാവുമ്പോൾ സൗദിയിൽ നിന്ന് ഓഫർ മോഡ്രിച് സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് കാണാം.അൽ നാസറിന് റാമോസിനെയും മോഡ്രിച്ചിനെയും സൈൻ ചെയ്യാൻ അവസരം ലഭിച്ചാൽ മൂന്നു റയൽ ഇതിഹാസങ്ങൾ വീണ്ടും ഒരുമിക്കുന്നത് കാണാൻ സാധിക്കും.1950 കളുടെ മധ്യത്തിൽ സ്ഥാപിതമായ അൽ നാസർ റിയാദ് ആസ്ഥാനമായുള്ളതാണ്.സൗദി അറേബ്യയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ്.

അവർ ഒമ്പത് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും 1998-ൽ ഇരട്ട കിരീടം നേടുകയും ചെയ്തിട്ടുണ്ട് – ഏഷ്യൻ വിന്നേഴ്സ് കപ്പും ഏഷ്യൻ സൂപ്പർ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.സൗദി അറേബ്യയിലെ ഏറ്റവും വിജയകരമായ ക്ലബ്ബുകളിലൊന്നാണ്. അവർ ഒമ്പത് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടുകയും 1998-ൽ ഇരട്ട കിരീടം നേടുകയും ചെയ്തിട്ടുണ്ട് – ഏഷ്യൻ വിന്നേഴ്സ് കപ്പും ഏഷ്യൻ സൂപ്പർ കപ്പും മുൻ ലിയോൺ മാനേജർ റൂഡി ഗാർഷ്യയാണ് അൽ നാസർ നിയന്ത്രിക്കുന്നത്. ക്ലബ്ബിന്റെ മുൻ മാനേജർമാരിൽ ഏറ്റവും ഉയർന്ന പേര് ഇറ്റലിയുടെ 2006 ലോകകപ്പ് ജേതാവായ ഫാബിയോ കന്നവാരോ ആണ്. കഴിഞ്ഞ സീസണിൽ അൽ നാസർ സൗദി പ്രോ ലീഗിൽ മൂന്നാം സ്ഥാനത്തായിരുന്നു.

Rate this post