ലയണൽ മെസ്സിയുടെ അർജന്റീന ജേഴ്സി ഉയത്തികാട്ടി ഫ്രഞ്ച് ആരാധകരെ പ്രകോപിപ്പിച്ച് അയർലൻഡ് ആരാധകർ |Lionel Messi
കഴിഞ്ഞ ദിവസം പാരീസിൽ നടന്ന യൂറോ 2024 യോഗ്യത മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് ആരാധകർ ഫ്രഞ്ച് ആരാധകരെ പരിഹസിക്കാനും പ്രകോപിപ്പിക്കാനും മെസ്സി ചാന്റുകൾ മുഴക്കുന്നത് കാണാൻ സാധിച്ചു. ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന കിരീടം നേടിയത്.മെസ്സി രണ്ടു ഗോളുകൾ നേടി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോൾ ലെസ് ബ്ലൂസിന് തുടർച്ചയായി ലോകകപ്പുകൾ നേടാനുള്ള അവസരം നിഷേധിച്ചു.
വേൾഡ് കപ്പിന് ശേഷം പിഎസ്ജിക്കായി മെസ്സി കളിച്ചപ്പോൾ ഫ്രഞ്ച് ആരാധകരിൽ നിന്നും മോശം പെരുമാറ്റം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മെസ്സി ചാന്റിന് പുറമെ ഫ്രഞ്ച് ആരാധകരെ പ്രകോപിപ്പിക്കാൻ ലയണൽ മെസിയുടെ പത്താം നമ്പർ അർജന്റീന ജേഴ്സിയുമായാണ് അയർലൻഡ് ആരാധകർ കളി കാണാൻ എത്തിയത്. മത്സരം നടക്കുമ്പോൾ ഇടയ്ക്കിടെ അയർലൻഡ് ഫാൻസ് മെസിയുടെ പത്താം നമ്പർ ജേഴ്സി ഉയർത്തിപ്പിടിച്ച് കാണിക്കുന്നുണ്ടായിരുന്നു.
അയർലൻഡിനെതിരെയുള്ള മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയമാണ് ഫ്രാൻസ് നേടിയത്.ഔറേലിയൻ ചൗമേനിയുടെയും മാർക്കസ് തുറാമിന്റെയും ഗോളുകൾക്കായിരുന്നു ഫ്രാൻസിന്റെ ജയം.അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയം സ്വന്തമാക്കിയ ഫ്രാൻസ് ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ്.19 മിനിറ്റിൽ റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ഔറേലിയൻ ചുവമേനിയുടെ ലോങ്ങ് റേഞ്ച് ഗോളിൽ നിന്നും ലീഡ് നേടി.രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ പകരക്കാരനായി ഇറങ്ങിയ മർക്കസ് തുറാം ഫ്രാൻസിനായുള്ള തന്റെ ആദ്യ ഗോൾ നേടി സ്കോർ 2 -0 ആക്കി ഉയർത്തി. യോഗ്യത മത്സരങ്ങളിൽ ഫ്രാൻസ് ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.
Lionel Messi’s Argentina jersey held up by an Irish fan during France 🆚 Ireland at the Parc des Princes 🥶#LionelMessi #FranceIreland pic.twitter.com/j5PlSKn02S
— Sportskeeda Football (@skworldfootball) September 8, 2023
ഈ തോൽവി അയർലണ്ടിന്റെ യൂറോ കപ്പ് യോഗ്യത പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായി.ഞായറാഴ്ച നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ഐറിഷുകാർക്ക് പ്രതീക്ഷക്ക് വകയുള്ളു. അർജന്റീനയെയും മെസ്സിയെയും സംബന്ധിച്ചിടത്തോളം, ഇക്വഡോറിനെതിരെ അവർ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ കളി ജയിച്ചു.
Ireland National Team fans showing Messi’s jersey to French fans at the stadium tonight. 🇮🇪👕🇫🇷 pic.twitter.com/JgQPv5yQJV
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 7, 2023