അടുത്ത കളിയിൽ മെസ്സിയും അർജന്റീനയും കിതക്കും, കാരണം ബൊളീവിയയുടെ ഹോം എതിരാളിയുടെ പേടിയാണ്

സൗത്ത് അമേരിക്ക ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ ശക്തരായ അർജന്റീനയും ബ്രസീലും എല്ലാം വിജയത്തോടെയാണ് തുടക്കം കുറിച്ചത്. സൂപ്പർതാരമായ ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളിന് തുടർന്നാണ് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ഇക്വഡോറിനെ വീഴ്ത്തിക്കൊണ്ട് യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാർ കൂടിയായ ലയണൽ സ്കലോണിയുടെ അർജന്റീന അടുത്ത മത്സരത്തിൽ ബൊളീവിയയെയാണ് നേരിടുന്നത്. ബ്രസീലുമായി നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർന്ന ബോളിവിയ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് അർജന്റീന നേരിടാൻ പോകുന്നത്. ബോളിവിയയുടെ ഹോം സ്റ്റേഡിയം ഏതൊരു എതിരാളികൾക്കും പേടിസ്വപ്നമാണ്.

കാരണം സമുദ്രനിരപ്പിൽ നിന്നും 3637 മീറ്റർ അഥവാ 11, 932 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബോളിവിയുടെ തലസ്ഥാനമായ ലാ പാസിലാണ് 42, 000 പേരെ ഉൾക്കൊള്ളിക്കാവുന്ന ബോളിവിയിലെ ഏറ്റവും വലിയ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിലാണ് ബോളിവിയയുടെ ഹോം സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഓക്സിജന്റെ അളവ് കുറവ് സമ്മർദ്ദം കൂടുതൽ തുടങ്ങിയവ എതിരാളികൾക്ക് അല്പം ബുദ്ധിമുട്ടുണ്ടാവും.

നേരത്തെ ബോളിവിയയുടെ സ്റ്റേഡിയത്തിലേക്ക് കളിക്കാനെത്തിയ ലിയോ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങളെല്ലാം മത്സരത്തിനിടെ കിതക്കുന്ന രംഗങ്ങൾ കണ്ടിട്ടുണ്ട്, കൂടാതെ താരങ്ങൾക്ക് മത്സരത്തിനിടെ ഓക്സിജൻ നൽകുന്ന കാഴ്ചകളും നമുക്ക് കാണാനായി. എന്നാൽ അവിടെ കളിച്ചു ശീലമുള്ള ബോളിവിയ താരങ്ങൾക്ക് ഇതൊരു പ്രശ്നമാവില്ല. എന്തായാലും അടുത്ത ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന താരതമ്യേനെ ദുർബലരായ ബൊളീവിയയെയാണ് നേരിടുന്നതെങ്കിലും ഹോം സ്റ്റേഡിയത്തിന്റെ ആനുകൂല്യം ബോളിവിയക്കൊപ്പമാണ്.

3.3/5 - (3 votes)