‘എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച കിളിക്കാരൻ വിനീഷ്യസ് ജൂനിയറാണ്’:കാർലോ ആൻസലോട്ടി
ലിവർപൂളിനെതിരായ രണ്ടാം പാദത്തിലെ ഒരു ഗോൾ വിജയത്തോടെ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇരു പാദങ്ങളിലുമായി 6 -2 ന്റെ ജയമാണ് റയൽ മാഡ്രിഡ് നേടിയത്.എസ്റ്റാഡിയോ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസെമ കളി തീരാൻ 12 മിനിറ്റ് ശേഷിക്കെ മത്സരത്തിലെ ഏക ഗോൾ നേടിയത്.മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബയേൺ മ്യൂണിക്ക് എന്നി വമ്പന്മാർക്കൊപ്പം റയലും അവസാന ഏട്ടിലെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.
“ഞങ്ങൾ നന്നായി കളിക്കുകയും ഗെയിം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഒരു ലോ ബ്ലോക്ക് ഉപയോഗിച്ച് പ്രതിരോധിച്ചില്ല, പന്ത് നന്നായി നിലനിർത്താൻ ശ്രമിച്ചു. ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു, പിന്നിൽ ഉറച്ചുനിന്നു. ഞങ്ങൾ ആഗ്രഹിച്ച മത്സരമായിരുന്നു അത്” മത്സരശേഷം മാഡ്രിഡ് ബോസ് കാർലോ ആൻസലോട്ടി പറഞ്ഞു.“ഞങ്ങളുടെ ഉയർന്ന പ്രെസിംഗ് അവർക്ക് ബുദ്ധിമുട്ടുണ്ടാക്കി. മോഡ്രിച്ചും ക്രൂസും ഇത്തരം മത്സരങ്ങൾ നന്നായി കൈകാര്യം ചെയ്യുന്നു. അവർ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു ” പരിശീലകൻ കൂട്ടിച്ചേർത്തു.
“എനിക്ക് മുഴുവൻ ടീമും കളിക്കുന്നത് ഇഷ്ടപ്പെട്ടു. മനഃശാസ്ത്രപരമായി, ഇതൊരു തന്ത്രപരമായ ഗെയിമായിരുന്നു. ഞങ്ങൾക്ക് മൂന്ന് ഗോളിന്റെ ലീഡുണ്ടായിരുന്നു. പക്ഷെ ലിവർപൂൾ ഒരു മികച്ച ക്ലബ്ബാണ് അവർ പല മത്സരങ്ങളിലും അത്ഭുതകരമായ തിരിച്ചു വരവ് നടത്തിയത് നമ്മൾ കണ്ടിട്ടുണ്ട്” ആൻസെലോട്ടി പറഞ്ഞു.”എനിക്ക് ക്വാർട്ടർ ഫൈനലിലല്ല, ഫൈനലിൽ മിലാനെ വേണം” ക്വാർട്ടർ ഫൈനലിൽ മുൻ ക്ലബ് മിലാനെ നേരിടാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.
Ancelotti calls Vinicius the ‘best in the world’ after leading Madrid past Liverpool https://t.co/aQc933eOlw
— じぇいびー (@zakki_soccer) March 16, 2023
“എന്നെ സംബന്ധിച്ചിടത്തോളം വിനീഷ്യസ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് .ഇന്ന് അദ്ദേഹം സ്കോർ ചെയ്തില്ല, പക്ഷേ അവൻ നിർണായകമായിരുന്നു.ബെൻസിമ നേടിയ ഏക ഗോളിന് അവസരം ഒരുക്കിക്കൊടുത്തു.ഓരോ തവണയും എതിരാളിയെ നേരിടുമ്പോൾ അവൻ അപകടം സൃഷ്ടിച്ചു” ആൻസെലോട്ടി പറഞ്ഞു.ഈ സീസണിൽ 10 അസിസ്റ്റുകളോടൊപ്പം 19 ഗോളുകളും ബ്രസീൽ താരം നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിന്റെ കഴിഞ്ഞ മൂന്ന് എഡിഷനുകളിലുമായി 10-ലധികം ഗോളുകൾ (13 ഗോളുകളും 10 അസിസ്റ്റുകളും) നേടുകയും സഹായിക്കുകയും ചെയ്ത രണ്ട് കളിക്കാരിൽ ഒരാളാണ് വിനീഷ്യസ്.
No player was dribbled past more times in the Champions League this week than Trent Alexander-Arnold against Real Madrid (6).
— Squawka (@Squawka) March 15, 2023
Vinícius Júnior is his worst nightmare. #UCL pic.twitter.com/q9739syrbU
മ്റ്റൊരു താരം കൈലിയൻ എംബാപ്പെയാണ് (21 ഗോളുകളും 11 അസിസ്റ്റുകളും).2021-22-ൽ ലോസ് ബ്ലാങ്കോസിനൊപ്പം ലീഗും ചാമ്പ്യൻസ് ലീഗും നേടിയ വിനീഷ്യസ് 22 ഗോളുകളാണ് നേടിയത്.കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓറിനായുള്ള വോട്ടിംഗിൽ വിനീഷ്യസ് എട്ടാം സ്ഥാനത്തെത്തി.കഴിഞ്ഞ മാസം ലയണൽ മെസ്സി നേടിയ മികച്ച ഫിഫ പുരുഷ കളിക്കാരനുള്ള അവാർഡിന് 11-ാം സ്ഥാനത്തെത്തി.