“പിഎസ്ജി ക്കെതിരായ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തെക്കുറിച്ച് ആൻസെലോട്ടി”

ഈ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 16-ാം റൗണ്ടിൽ റയൽ മാഡ്രിഡ് പിഎസ്ജിയുമായി കൊമ്പുകോർക്കും. സുപ്രധാന ഏറ്റുമുട്ടലിന് മുന്നോടിയായി, ലോസ് ബ്ലാങ്കോസ് മാനേജർ കാർലോ ആൻസലോട്ടി യൂറോപ്യൻ കിരീടത്തിനായുള്ള മത്സരത്തെക്കുറിച്ച് തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് വിജയിക്കാൻ ഫേവറിറ്റുകൾ ഇല്ലെന്നും ആൻസെലോട്ടി പറഞ്ഞു.

“എനിക്ക് വാഗ്ദാനം ചെയ്യാൻ കഴിയുന്നത് റയൽ മാഡ്രിഡ് അവസാനം വരെ പോരാടും എന്നതാണ്. ചാമ്പ്യൻസ് ലീഗിന്റെ ഈ പതിപ്പിന് വ്യക്തമായ ഫേവറിറ്റുകൾ ഒന്നുമില്ല. ബയേൺ, ലിവർപൂൾ, PSG എന്നിവരോടൊപ്പം മാഡ്രിഡും. അത്ലറ്റിക്കോയും കിരീടം നേടുന്നവരുടെ കൂട്ടത്തിൽപെടും ” കാർലോ ആൻസലോട്ടി പറഞ്ഞു. കിരീടം നേടുന്നവരുടെ കൂട്ടത്തിൽ നിലവിൽ മോശം ഫോമിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഉൾപ്പെടുത്തൽ വളരെ ആശ്ചര്യകരമാണ്.

ഡിസംബറിലെ അവരുടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് അത്‌ലറ്റിക്കോ നേടിയത് – അവരുടെ അവസാന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പോർട്ടോയെ 3-1 ന് പരാജയപ്പെടുത്തി. മല്ലോർക്ക, റയൽ മാഡ്രിഡ്, സെവിയ്യ, ഗ്രാനഡ എന്നിവരോടാണ് അവർ ശേഷിക്കുന്ന നാല് മത്സരങ്ങൾ പരാജയപ്പെട്ടത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെയാണ് അത്ലറ്റികോയുടെ പ്രീ ക്വാർട്ടർ പോരാട്ടം.രാജ്യത്ത് കളിക്കുന്ന ഉയർന്ന ക്ലാസ് ഫുട്ബോൾ കാരണം യൂറോപ്പിൽ സ്പാനിഷ് ക്ലബ്ബുകളെ എഴുതിത്തള്ളാൻ കഴിയില്ലെന്ന് ഇറ്റാലിയൻ പരിശീലകൻ തറപ്പിച്ചുപറയുന്നു.

ഈ സീസണിൽ റയൽ മാഡ്രിഡിന് അവരുടെ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിൽ മികച്ച പ്രകടനമാണ് നടത്തിയത് . ആറ് കളികളിൽ നിന്ന് അഞ്ച് വിജയങ്ങളും ഒരു സമനിലയും രേഖപ്പെടുത്തിയ ശേഷം 15 പോയിന്റുമായി സ്പാനിഷ് വമ്പന്മാർ ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനത്തെത്തി. റയൽ മാഡ്രിഡിനെതിരെയുള്ള പ്രീ ക്വാർട്ടർ ആദ്യ പാദം ഫെബ്രുവരി 16-ന് ഫ്രാൻസിൽ നടക്കും. മാർച്ച് 9 ന് സാന്റിയാഗോ ബെർണബ്യൂവിൽ റിട്ടേൺ ലെഗ് നടക്കും. ബ്ലോക്ക്ബസ്റ്റർ മത്സരത്തിൽ ആരാണ് വിജയിക്കുക എന്നത് കണ്ടറിഞ്ഞു കാണാം.

Rate this post