“ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ 2 മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ സൈൻ ചെയ്യാനൊരുങ്ങി സെവിയ്യ”

ലാ ലിഗ ക്ലബായ സെവിയ്യ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ രണ്ടു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ്.എഡിൻസൺ കവാനിയെയും ആന്റണി മാർഷലിനെയുമാണ് സെവിയ്യ നോട്ടമിട്ടിരിക്കുന്നത്.വ്യത്യസ്‌ത കാരണങ്ങളാൽ ഈ സീസണിൽ രണ്ട് സ്‌ട്രൈക്കർമാർക്കും വേണ്ടത്ര കളിക്കാനുള്ള സമയം ലഭിച്ചില്ല എന്നത് വാസ്തവമാണ്.

2019-20 പ്രീമിയർ ലീഗ് സീസണിലെ 17 ഗോളുകൾ നേടിയ മാർഷ്യൽ തന്റെ ഏറ്റവും മികച്ച സീസൺ ആസ്വദിച്ചതിനു ശേഷമാണ് ഈ സീസണിൽ ആരംഭിച്ചത്. എന്നാൽ ഈ സീസൺ നിരാശയുടേതായിരുന്നു.ക്ലബ് വിടാനുള്ള താരത്തിന്റെ ആഗ്രഹം മാർഷലിന്റെ ഏജന്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ എഡിസൺ കവാനിക്ക് പലപ്പോഴും തടസ്സമായി നിൽക്കുന്നത് പരിക്കുകളാണ് . ഇതുവരെ ഈ സീസണിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് താരം ആദ്യ ഇലവനിൽ എത്തിയത് അതിൽ ഒരു ഗോളും നേടി. ഏതെങ്കിലും സൗത് അമേരിക്കൻ ക്ലബ്ബിലേക്ക് മടങ്ങാൻ താല്പര്യം ഉണ്ടെന്ന് ഉറുഗ്വേൻ അറിയിച്ചിരുന്നു.എഫ്‌സി ബാഴ്‌സലോണ സ്‌ട്രൈക്കറെ സ്വന്തമാക്കാനായി ശ്രമം നടത്തിയിരുന്നു.

നിലവിൽ സ്‌ട്രൈക്കർമാരുടെ അഭാവം സെവിയ്യയെ നന്നായി അലട്ടുന്നുണ്ട്. വരാനിരിക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കാരണം മുനീർ എൽ ഹദ്ദാദിയും യൂസഫ് എൻ-നെസിരിയും ഇല്ലാതെയാകും ലാ ലീഗയിലെ രണ്ടാം സ്ഥാനക്കാർ ഇറങ്ങുന്നത്.അത്തരമൊരു സാഹചര്യത്തിലാണ് രണ്ടു യുണൈറ്റഡ് സ്‌ട്രൈക്കർമാർക്കായി അവർ രംഗത്തെത്തിയത്. ആൻറണി മാർഷ്യലിനെയും എഡിൻസൺ കവാനിയെയും വിട്ടുകൊടുക്കാൻ യുണൈറ്റഡിന് തലപര്യവുമുണ്ട്.

34-ാം വയസ്സിൽ തന്റെ കരിയറിന്റെ സന്ധ്യയിലേക്ക് നീങ്ങുകയാണ് കവാനി റൊണാൾഡോയുടെ വരവോടു കൂടി ഉറുഗ്വേൻ സ്‌ട്രൈക്കറെ ടീമിൽ നിലനിർത്തേണ്ട ആവശ്യം ഇല്ലാതെ വന്നിരിക്കുകയാണ്. മുൻ മാനേജർ ഒലെ ഗുന്നർ സോൾസ്‌ജെയറിന് ആന്റണി മാര്ഷ്യലിൽ ഫ്രഞ്ചുകാരനിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു, നോർവീജിയൻ മാൻ-മാനേജ്‌മെന്റാണ് ഫോർവേഡിന്റെ ഗംഭീരമായ 2019-20 തിരിച്ചുവരവിന് പ്രചോദനമായത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നേറ്റനിരയിൽ നിരവധി ഓപ്‌ഷനുകൾ ഉള്ളത്കൊണ്ട് തന്നെ ഇവരെ വിട്ടുകൊടുത്താലും ടീമിനെ ബാധിക്കുകയില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയും മേസൺ ഗ്രീൻവുഡും മാർക്കസ് റാഷ്‌ഫോർഡ് എന്നിവർ മുന്നേറ്റ നിരയിൽ അണിനിരക്കാനുണ്ട്.ഡിയല്ലോ, ആന്റണി എലങ്ക തുടങ്ങിയ യുവ താരങ്ങളും ടീമിന് ശക്തി കൂട്ടുന്നു.

Rate this post