❝ മക്ഡൊണാൾഡ്സ് ബർഗറിനെ അത്രയധികം സ്നേഹിച്ചില്ലെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ചവൻ ആവുമായിരുന്ന താരം ❞
കൗമാര കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച താരമായി വാഴ്ത്തപ്പെട്ടിട്ടും ഒന്നും ആവാൻ കഴിയാതെ പോയ നിരവധി താരങ്ങളുണ്ട്. പലപ്പോഴും അവരുടെ പ്രതിഭകൊത്ത പ്രകടനം മുതിർന്നപ്പോൾ കാണിക്കാൻ സാധിക്കാതെ വരുന്നവർ. ആ ഗണത്തിൽ പെടുന്ന താരമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ താരം ആൻഡേഴ്സൺ. 2007 ൽ 28 മില്യൺ ഡോളർ (39 മില്യൺ ഡോളർ) പോർട്ടോയിൽ നിന്ന് ഓൾഡ് ട്രാഫോർഡിലെത്തിയ ആൻഡേഴ്സൺ ലോകത്തെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായി കണക്കാക്കപ്പെട്ടു. എട്ട് വർഷം ഇംഗ്ലണ്ടിൽ ചെലവഴിച്ച ബ്രസീലിയൻ നാല് പ്രീമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും നേടിയെങ്കിലും യുണൈറ്റഡ് ടീമിൽ ഒരു റെഗുലർ താരമായിരുന്നില്ല .
എന്നാൽ എന്ത് കൊണ്ടാണ് ആന്ഡേഴ്സണ് പ്രതിഭകൊത്ത പ്രകടനം നടത്താൻ സാധിക്കാത്തത് എന്നതിനെ കുറിച്ച് യുണൈറ്റഡിന്റെ മുൻ ബ്രസീലിയൻ താരമായ സഹോദരൻ ഫാബിയോയുമായുള്ള സംയുക്ത ആത്മകഥയിൽ റാഫേൽ വെളിപ്പെടുത്തുകയാണ്. അനാരോഗ്യപരമായ ഭക്ഷണ ക്രമമാണ് താരത്തിന്റെ ഫുട്ബോൾ കരിയർ താളം തെറ്റിച്ചതെന്നു റാഫേൽ അഭിപ്രായപ്പെട്ടു. കൂടുതൽ ഭക്ഷണത്തെ കഴിക്കുകയും മക്ഡൊണാൾഡിനെ സ്നേഹിക്കുകയും ചെയ്തില്ലെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുമായിരുന്നു എന്നാണ് ബ്രസീലിയൻ ഡിഫൻഡർ അഭിപ്രായപ്പെട്ടത്.
അദ്ദേഹം മികച്ച താരമായിരുന്നെനും സ്വാതന്ത്ര്യത്തോടെ കളിക്കും, ചിലപ്പോൾ, മികച്ച ഗെയിമുകൾ പുറത്തെടുക്കും ലീഗിലെ ഏതൊരു കളിക്കാരനേക്കാളും നാണായി കളിക്കാനും സാധിക്കും. തുടർച്ചായി വന്ന പരിക്കും ഭക്ഷണത്തിലെ ക്രമമില്ലായ്മയും ആൻഡേഴ്സനെ ബാധിച്ചെന്നും റാഫേൽ പറഞ്ഞു. ധാരാളം മത്സരങ്ങൾ കളിക്കുമ്പോൾ ആൻഡേഴ്സൺ മികച്ച ഫോമിലേക്കുയരും കാരണം അത്രയധികം ഭക്ഷണം കഴിക്കാൻ സാധിക്കില്ല . ആൻഡേഴ്സൺ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുമായിരുന്നു റാഫേൽ കൂട്ടിച്ചേർത്തു. പ്രതിഭയും കഴിവും ഉള്ളത് കൊണ്ട് മാത്രമാണ് ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബിൽ അദ്ദേഹത്തിന് ഇത്രയും വർഷം കളിയ്ക്കാൻ സാധിച്ചത്.
അഡാന ഡെമിർസ്പോറുമൊത്ത് തുർക്കിയിൽ നടന്ന മത്സരത്തെത്തുടർന്ന് കഴിഞ്ഞ വർഷം പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച ആൻഡേഴ്സൺ 2007 നും 2015 നും ഇടയിൽ യുണൈറ്റഡിനായി 181 കളികളിൽ നിന്നും ഏഴു ഗോളുകളും 21 അസിസ്റ്റുകളും റെക്കോർഡുചെയ്തു. മുൻ ബ്രസീൽ ഇന്റർനാഷണൽ സർ അലക്സ് ഫെർഗൂസണിന്റെ കീഴിൽ നാല് പ്രീമിയർ ലീഗ് കിരീടങ്ങൾ, ഒരു ചാമ്പ്യൻസ് ലീഗ്, ഒരു ലീഗ് കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവ നേടിയിട്ടുണ്ട്. 2013 ൽ ഫെർഗുസൺ പോയതിനു ശേഷം ഡേവിഡ് മോയ്സ്, ലൂയിസ് വാൻ ഗാൽ എന്നിവരുടെ കീഴിൽ കാലികകണ് കൂടുതൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവസരങ്ങൾ കുറഞ്ഞതോടെ ഫിയോറെന്റീനയിലേക്കും 2015 ൽ ഒരു സൗജന്യ ട്രാൻസ്ഫറിൽ ഇന്റർനാഷണലിൽ ചേർന്നു.