❝ ഹാലൻഡിനെ കിട്ടിയില്ലെങ്കിൽ വേണ്ട , സൂപ്പർ സ്ട്രൈക്കറെ ടീമിലെത്തിക്കാനൊരുങ്ങി ചെൽസി ❞

കഴിഞ്ഞ സീസണിൽ ചെൽസിയുടെ പ്രകടനം എടുത്തു നോക്കുകയാണെങ്കിൽ ഒരു സ്‌ട്രൈക്കറുടെ അഭാവം നിഴലിച്ചിരുന്നു. വലിയ തുക കൊടുത്ത് ലൈപ്സിഗിൽ നിന്നും വെർണറെ ടീമിലെത്തിച്ചെങ്കിലും തന്റെ പ്രതിഭകൊത്ത പ്രകടനം ജർമൻ താരത്തിന് പുറത്തെടുക്കാനായില്ല. സഹ സ്‌ട്രൈക്കർ ഒലിവർ ജിറൂദ് എ സി മിലാനിലേക്കും പോയതോടെ പുതിയൊരു ഗോൾ സ്‌കോറർ ടീമിലെത്തേണ്ടത് ആവശ്യമായിരിക്കുകയാണ്. മറ്റൊരു സ്‌ട്രൈക്കറായ ടമ്മി അബ്രഹാം ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്. കഴിഞ്ഞ സീസൺ അവസാനം മുതൽ ചെൽസി നോട്ടമിട്ടിരുന്ന താരമായിരുന്നു ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡിനെ. എന്ത് വില കൊടുത്തും യുവ താരത്തെ സ്വന്തമാക്കും എന്ന നിലയിലായിരുന്നു ലണ്ടൺ ക്ലബ്. എന്നാൽ പുതിയ റിപോർട്ടുകൾ പ്രകാരം നോർവീജിയൻ സ്‌ട്രൈക്കർ ഡോർട്മുണ്ട് വിട്ടുകൊടുക്കാൻ തയായറാവുന്നില്ല.

പകരമായി ബയേൺ മ്യൂണിക്കിന്റെ സ്റ്റാർ സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കിയെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി. പോളിഷ് താരത്തിന് വേണ്ടി 50 മില്യൺ ഡോളർ വിലമതിക്കുന്ന ബിഡ് വെക്കാനുള്ള ഒരുക്കത്തിലാണ് ചെൽസിയെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് പ്രീമിയർ ലീഗ് കിരീടത്തിലും വെല്ലുവിളി ഉയർത്തണമെങ്കിൽ മികച്ചൊരു സ്‌ട്രൈക്കർ ആവശ്യമാണ്, അതാണ് ലെവെൻഡോസ്‌കിയിൽ എത്തിച്ചേർന്നത്. ലെവെൻഡോസ്‌കിയുമായി ബയേണിന് രണ്ടു വർഷത്തെ കരാറും കൂടിയാണ് അവശേഷിക്കുന്നത്. ചെൽസിയിൽ നിന്നും ന്യായമായ തുക ലഭിച്ചാൽ 32 കാരനെ വിൽക്കാൻ ബയേൺ തയ്യാറായേക്കും.

ക്ലബ്ബിനും രാജ്യത്തിനുമായി 500 സീനിയർ കരിയർ ഗോളുകൾ നേടിയിട്ടുള്ള ലെവെൻഡോസ്‌കിയെ പോലെയുള്ള താരത്തിനെ ലഭിക്കുകയാണെങ്കിൽ ചെൽസിയെ അടുത്ത സീസണിൽ കൂടുതൽ കരീതിയിരിക്കേണ്ടി വരും. പോളിഷ് സെക്കന്റ് ഡിവിഷനിൽ ടോപ് സ്കോററായി കരിയർ തുടങ്ങിയ ലെവെൻഡോസ്‌കി 2009-10 സീസണിൽ പോസ്നാനെ പോളിഷ് ലീഗ് നേടിക്കൊടുത്തു. 2010 ൽ ഡോർട്ട്മുണ്ടിലെത്തിയ പോളിഷ് സ്‌ട്രൈക്കർ തുടർച്ചയായി രണ്ട് ബുണ്ടസ്ലിഗ കിരീടങ്ങളും ലീഗിലെ മികച്ച ഗോൾ സ്‌കോറർ അവാർഡും ഉൾപ്പെടെ നിരവധി ബഹുമതികൾ നേടി.2013 ൽ ഡോർട്മുണ്ടിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിലും കളിച്ചു.2014–15 സീസണിൽ ബയേൺ മ്യൂണിക്കിലെത്തിയ താരം ഏഴു ബുണ്ടസ്‌ലീഗയും സചാമ്പ്യൻസ് ലീഗും നേടി.

2020 ൽ ലെവാൻഡോവ്സ്കി മികച്ച ഫിഫ മെൻസ് പ്ലെയർ അവാർഡും യുവേഫ മെൻസ് പ്ലെയർ ഓഫ് ദ ഇയർ അവാർഡും നേടി. രണ്ട് തവണ യുവേഫ ടീം ഓഫ് ദ ഇയർ, സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് എന്നിവയിൽ നാല് തവണ തിരഞ്ഞെടുക്കപ്പെട്ടു. ലെവാൻഡോവ്സ്കിയെ അഞ്ച് തവണ വിഡിവി ബുണ്ടസ്ലിഗ പ്ലെയർ ഓഫ് ദി സീസണായി തിരഞ്ഞെടുത്തു. ബുണ്ടസ്ലിഗയിൽ 270 ഗോളുകൾ നേടിയ താരം ജെർഡ് മുള്ളറുടെ 365 ബുണ്ടസ്ലിഗ ഗോളുകൾക്ക് പിന്നിൽ രണ്ടാമത്തേതാണ്.2020–21 ബുണ്ടസ്ലിഗയിൽ ഒരു കാമ്പെയ്‌നിൽ 41 ഗോളുകൾ നേടി, 1971–72 ൽ സ്ഥാപിച്ച 40 ഗോളുകളുടെ ഗെർഡ് മുള്ളറുടെ മുൻ ബുണ്ടസ്ലിഗ റെക്കോർഡ് തകർത്തു. ഈ കൈമാറ്റം നടക്കുകയാണെങ്കിൽ 2021/22 സീസണിലെ പ്രീമിയർ ലീഗ് ട്രോഫി നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായി ചെൽസി മാറും.

Rate this post