❝ സീനിയർ താരങ്ങളോട് വേതനം വെട്ടികുറക്കാൻ ആവശ്യപ്പെട്ട് ബാഴ്സലോണ ❞

കോവിഡ് മഹാമാരി ലോകമെമ്പാടുമുള്ള ക്ലബ്ബുകളുടെ സാമ്പത്തിക സ്ഥിതിയ വളരെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും സാമ്പത്തിക കയത്തിൽ പെട്ട് ആടി ഉലയുകയാണ്. സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെയും സ്ഥിതി വ്യത്യസ്തമല്ല. സൂപ്പർ താരം ലയണൽ മെസ്സി തന്റെ വേതനത്തിൽ 50 %കുറവ് വരുത്തിയാണ് പുതിയ കരാറിൽ ഒപ്പിടാൻ പോകുന്നത്. ക്ലബ്ബിന്റെ വേതനബിൽ കുറക്കുന്നതിന്റേയും, ലാലീഗയുടെ ഫിനാൻഷ്യൽ ഫെയർപ്ലേ നിയമങ്ങൾ പാലിക്കുന്നതിന്റേയും ഭാഗമായി ടീമിലെ നാല് സൂപ്പർ താരങ്ങളോട് കൂടി പ്രതിഫലം വെട്ടിക്കുറക്കാൻ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ആവശ്യപ്പെട്ടതായി സൂചന.

ക്ലബ്ബിലെ സീനിയർ താരങ്ങളായ ജോർഡി ആൽബ, സെർജിയോ ബുസ്ക്വെറ്റ്സ്, ജെറാർഡ് പിക്വെ, സെർജി റോബർട്ടോ എന്നിവരെയാണ്‌ പ്രതിഫലം കുറക്കണമെന്ന ആവശ്യവുമായി ബാഴ്‌സലോണയുടെ സ്‌പോർട്ടിംഗ് ഡയറക്ടർ മാത്യു അലമാനി സമീപിച്ചിരിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും കരകയറാൻ താരങ്ങളോട് 40 % വേതനം കുറക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിച്ചിരുന്നില്ല .എന്നാൽ സൂപ്പർ താരം മെസ്സി വേതനം കുറച്ച സാഹചര്യത്തിൽ കൂടുതൽ താരങ്ങൾ ആ പാദ പിന്തുടരും എന്ന് തന്നെയാണ് ബാഴ്സ ബോർഡ് കണക്കാക്കുന്നത്.

ലാ ലിഗ ക്ലബ്ബുകളുടെ വേദന ബില്ലിന്റെ പരിധി കുറച്ചിരുന്നു. കഴിഞ്ഞ സീസണിൽ 6 296m (7 347m) ആയിരുന്നു, ഇപ്പോൾ ഇത് 6 136m (m 160m) ആയി കുറിച്ചിരിക്കുകയാണ്. അത്കൊണ്ട് നിലവിലെ വേതന ബില്ലിൽ നിന്ന് ബാഴ്‌സ 156 മില്യൺ ഡോളർ (187 മില്യൺ ഡോളർ) കുറക്കേണ്ടതുണ്ട്. സ്‌പോർട് അനിസരിച്ച് ക്ലബിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഓരോ സ്ക്വാഡ് അംഗത്തിനും വ്യക്തിഗത കത്ത് അയച്ചിട്ടുണ്ട്. പിക്വെ, ഡി ജോങ്, ലെങ്‌ലെറ്റ്, ടെർ സ്റ്റെഗൻ എന്നിവരുൾപ്പെടെ ചില കളിക്കാർ വേതനം കുറക്കാൻ തയ്യാറായെങ്കിലും ഭൂരിഭാഗം താരങ്ങലും എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാരണത്താലാണ് വീണ്ടും നടപടിയുമായി ബാഴ്സ മുന്നോട്ട് പോകുന്നത്.

ശമ്പള പരിധി നിയമങ്ങൾ പാലിക്കുന്നതിനായി കളിക്കാരെ വിൽക്കുന്നില്ലെങ്കിൽ ബാഴ്സക്ക് മെസ്സിയെ ഒപ്പിടാനും ബുദ്ധിമുട്ടാകും.മെസ്സിയുടെ പുതിയ കരാറിന് അന്തിമരൂപം നൽകാനും സെർജിയോ അഗ്യൂറോ, മെംഫിസ് ഡെപെയ്, എറിക് ഗാർസിയ, എമേഴ്‌സൺ റോയൽ തുടങ്ങിയ പുതിയ താരങ്ങളെ രജിസ്റ്റർ ചെയ്യാനും വേദന ബില്ലിൽ കുറവ് വരുത്തിയെ തീരു. ബാഴ്സയിൽ വലിയ വേതനം കൈപ്പറ്റുന്ന അന്റോയ്ൻ ഗ്രീസ്മാൻ, ഫിലിപ്പ് കൊട്ടിൻ‌ഹോ എന്നവിവരെ ഒഴിവാക്കാനും ബാഴ്സ ശ്രമിക്കുന്നുണ്ട്.

Rate this post