ഇനിയസ്റ്റയുടെ ട്രാൻസ്ഫർ വാർത്തകകളിൽ ട്വിസ്റ്റ് സംഭവിച്ചു, മുൻ ബാഴ്സലോണ താരത്തിന്റെ പുതിയ ടീം ഫാബ്രിസിയോ പറയുന്നു
ഇത്തവണത്തെ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിൽ നിന്നുമുള്ള ലിയോ മെസ്സിയുടെ ഇന്റർ മിയാമിലേക്കുള്ള ട്രാൻസ്ഫർ ആരാധകരെ ഞെട്ടിച്ചിരുന്നു, വമ്പൻ ഓഫറുമായി സൗദി അറേബ്യയും യൂറോപ്പിൽ നിന്നുമുള്ള മറ്റ് ക്ലബ്ബുകളും രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ലിയോ മെസ്സി തന്റെ അടുത്ത ക്ലബ്ബായി തിരഞ്ഞെടുത്തത് അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിയെ ആയിരുന്നു.
മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമിലേക്കുള്ള ലിയോ മെസ്സിയുടെ സൈനിംഗ് പൂർത്തിയായതിന് പിന്നാലെ എഫ്സി ബാഴ്സലോണയിലെ മെസ്സിയുടെ മുൻ സഹതാരങ്ങൾ ആയിരുന്ന സ്പാനിഷ് താരങ്ങൾ ജോർഡി ആൽബ, സെർജിയോ ബുസ്ക്കറ്റ്സ് എന്നിവരും ഇന്റർമിയാമി ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചു.
കൂടാതെ എഫ് സി ബാഴ്സലോണയുടെ മുൻ താരങ്ങളായ ആന്ധ്ര ഇനിയെസ്റ്റ, ലൂയിസ് സുവാരസ് എന്നിവർ കൂടി ലിയോ മെസ്സിക്കൊപ്പം കളിക്കുവാൻ വേണ്ടി ഇന്റർമിയാമിൽ ചേരുമെന്ന് റിപ്പോർട്ടുകൾ ശക്തമായി വന്നിരുന്നു, എഫ് സി ബാഴ്സലോണയുടെ മുൻ താരങ്ങൾ ഇന്റർമിയാമി ടീമിൽ ഒന്നടങ്കം ചേരുമെന്ന് റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ ആരാധകരും ഏറെ സന്തോഷത്തിലായിരുന്നു.
🇪🇸✔️ 𝐎𝐅𝐅𝐈𝐂𝐈𝐀𝐋 | Andrés Iniesta (39) has arrived in the UAE to sign for Emirates Club on a free transfer. pic.twitter.com/MFYXO9M5v7
— EuroFoot (@eurofootcom) August 7, 2023
എന്നാൽ ആരാധകർക്ക് നിരാശ നൽകിക്കൊണ്ട് പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയുടെ ഒരു അപ്ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. ബാഴ്സലോണയുടെ മുൻ താരമായിരുന്ന സ്പാനിഷ് താരം ഇനിയസ്റ്റ യുഎഇയിലെ റാസ് അൽ കൈമയിലുള്ള എമിറേറ്റ്സ് എഫ്സിക്ക് വേണ്ടി സൈൻ ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് ഫാബ്രിസിയുടെ റിപ്പോർട്ട്.
Andrés Iniesta signs for Emirates Club FC from Ras Al-khaimah in UAE — he will arrive in Dubai tonight 🚨🇪🇸🇦🇪
— Fabrizio Romano (@FabrizioRomano) August 7, 2023
Iniesta will sign the contract on Tuesday morning, it will be valid until June 2024 with option until 2025.
Here we go 🧞♂️ pic.twitter.com/x7Ky0wN6dv
2024 വരെ ഒരു വർഷം നീളുന്ന കരാറിൽ ഒപ്പ് വെക്കുന്ന ഇനിയസ്റ്റക്ക് മുന്നിൽ 2025 വരെ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയുമുണ്ട്. ദുബായിലേക്ക് യാത്ര തിരിക്കുന്ന ഇനിയസ്റ്റ ഉടൻതന്നെ എമിറേറ്റ്സ് എഫ്സിയുമായി കരാറിൽ സൈൻ ചെയ്യും എന്നാണ് അപ്ഡേറ്റ്. ഇതോടെ ഇന്റർമിയാമിയിലേക്ക് ഇനിയസ്റ്റ എത്തിയേക്കുമെന്ന് തരത്തിൽ പുറത്തുവന്ന ട്രാൻസ്ഫർ റിപ്പോർട്ടുകൾക്കെല്ലാം അന്ത്യമായി.