❝നിന്റെ 10 ലയണൽ മെസ്സിക്ക് കൊടുക്ക് , എന്റെ 11 ഞാൻ നിനക്ക് തരാം❞|Lionel Messi

ഇന്നലെ ഫ്രഞ്ച് ലീഗിൽ മെറ്റ്‌സിനെതിരെ നടന്ന മത്സരത്തോടെ പിഎസ്ജിയോട് വിട പറഞ്ഞ എയ്ഞ്ചൽ ഡി മരിയ നെയ്മറോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തി. അടുത്ത സീസണിൽ തന്റെ ജേഴ്സി നമ്പർ മാറ്റാൻ അദ്ദേഹം തന്റെ നാട്ടുകാരനായ ലയണൽ മെസ്സിയോട് പറയുകയും ചെയ്‌തു .

മെറ്റ്‌സിനെ 5-0 ന് തകർത്ത് കൈലിയൻ എംബാപ്പെയുടെ കരാർ വിപുലീകരണ പ്രഖ്യാപനത്തോടെ PSG അവരുടെ 2021-22 കാമ്പെയ്‌ൻ അവസാനിപ്പിച്ച ഒരു രാത്രിയിൽ ഡി മരിയ ഏഴ് വർഷത്തിന് ശേഷം പാർക് ഡെസ് പ്രിൻസെസിന് ഹൃദയംഗമമായ വിട പറഞ്ഞു. ഒരു ഗോളും അസിസ്റ്റും നേടിയാണ് അർജന്റീനിയൻ ക്ലബിനോദ് വിട പറഞ്ഞത് .

മത്സരത്തിന് ശേഷം 34 കാരനായ ഡി മരിയ നെയ്മറോട് തന്റെ 11-ാം നമ്പർ ഷർട്ട് ധരിക്കാനും മെസ്സിയെ തന്റെ ഐക്കണിക് നമ്പർ 10 ജേഴ്സി ധരിക്കാൻ അനുവദിക്കണമെന്നും അഭ്യർത്ഥിച്ചു.ഫ്രഞ്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇങ്ങനെ അഭിപ്രായം പ്രകടിപ്പിച്ചത്.”അടുത്ത വർഷം മുതൽ ലിയോ 10 ചോദിക്കണം, നെയ്മർ 11 എടുക്കണം , അത്രമാത്രം. മെസ്സി നമ്പർ 10 ആണ്, ലോകത്തിലെ ഏറ്റവും മികച്ചവനാണ് , ആ ജേഴ്സി അവനുള്ളതാണ്” അർജന്റീനിയൻ പറഞ്ഞു.