തലച്ചോർ മരവിച്ചുപോയി, അതിനേക്കാൾ മനോഹരമായത് ഇനി പിറക്കുമെന്ന് തോന്നുന്നില്ല: ആ ഗോളിനെ കുറിച്ച് ഡി മരിയ പറയുന്നു

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെയായിരുന്നു അർജന്റീന പരാജയപ്പെടുത്തിയിരുന്നത്. ആവേശഭരിതമായ മത്സരത്തിനൊടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന ഫ്രാൻസിനെ മറികടന്നത്. അടിയും തിരിച്ചടിയും കണ്ട മത്സരം 3-3 എന്ന സ്കോറിലായിരുന്നു അവസാനിച്ചിരുന്നത്. പിന്നീടാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ വിധി നിർണയിക്കപ്പെട്ടത്.

അർജന്റീനയുടെ രണ്ടാമത്തെ ഗോൾ പിറന്നത് ഡി മരിയയുടെ ബൂട്ടിൽ നിന്നായിരുന്നു.യഥാർത്ഥത്തിൽ ഒരു മനോഹരമായ ടീം വർക്കിന്റെ ഫലമായി കൊണ്ടാണ് ആ ഗോൾ പിറന്നത്. മെസ്സിയും ആൽവരസും മാക്ക് ആല്ലിസ്റ്ററും ഒത്ത് ചേർന്നുകൊണ്ട് നടത്തിയ ആ മുന്നേറ്റം ഡി മരിയ പിഴവുകൾ ഒന്നും കൂടാതെ ഫിനിഷ് ചെയ്യുകയായിരുന്നു.അതിനുശേഷം വികാരഭരിതനാകുന്ന താരത്തെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്.

ആ ഗോളിനെ കുറിച്ച് ഡി മരിയ സംസാരിച്ചിട്ടുണ്ട്. ഫൈനലുകളിൽ ഇനിയും ഒരുപാട് ഗോളുകൾ പിറക്കുമെന്നും എന്നാൽ ഇത്രയും നിലവാരമുള്ള, മനോഹരമായ ഒരു ഗോൾ പിറക്കുമെന്ന് തോന്നുന്നില്ല എന്നുമാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്. പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു ഡി മരിയ.

‘ അത് ഫിനിഷ് ചെയ്യുക എന്ന ഉത്തരവാദിത്വം മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.മെസ്സിയും ആൽവരസും മാക്ക് ആല്ലിസ്റ്ററുമാണ് ആ ഗോളിന് അത്ഭുതമാക്കി തീർത്തത്. ഫൈനലുകളിൽ ഇനിയും ഒരുപാട് ഗോളുകൾ പിറന്നേക്കാം.എന്നാൽ ഇതുപോലെ നിലവാരം പുലർത്തുന്ന, മനോഹരമായ ഒരു ഗോൾ പിറക്കുമെന്ന് തോന്നുന്നില്ല.ആ ഗോളിനെ എങ്ങനെ വിവരിക്കണം എന്ന് എനിക്കറിയില്ല. അതൊരു ഗംഭീരമായ നീക്കമായിരുന്നു. ഗോൾ കീപ്പറുടെ നീക്കം മനസ്സിലാക്കിയ ഞാൻ വളരെ പെട്ടെന്ന് തന്നെ ഫിനിഷ് ചെയ്തു. പക്ഷേ മധ്യനിരയിലെ ആ മൂന്ന് താരങ്ങളിൽ നിന്നാണ് ആ മാജിക് യഥാർത്ഥത്തിൽ പിറന്നത്. ആ സമയത്ത് ഞാൻ വളരെയധികം വികാരഭരിതമായി. ജീവിതത്തിൽ ഉടനീളം ഞാൻ സ്വപ്നം കണ്ട ഒരു നിമിഷമാണ് അവിടെ സാഫല്യമായത്.ഒരു നിമിഷം എന്റെ തലച്ചോർ ഒന്ന് മരവിച്ചുപോയി. പിന്നീട് കണ്ണുനീർ ഒഴുകി ‘ ഇതാണ് ഡി മരിയ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

അർജന്റീനക്ക് വേണ്ടി ഒട്ടേറെ ഫൈനലുകളിൽ വല കുലുക്കിയിട്ടുള്ള താരമാണ് ഡി മരിയ. 2008ലെ ഒളിമ്പിക്സ് ഫൈനലിലും 2021 കോപ്പ അമേരിക്ക ഫൈനലിലും പിന്നീട് നടന്ന ഫൈനലിസിമയിലും ഒടുവിൽ ഖത്തർ വേൾഡ് കപ്പ് ഫൈനലിലും ഗോൾ നേടാൻ ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഡി മരിയ.പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മനോഹരമായ ഗോൾ ഫ്രാൻസിനെതിരെയുള്ള ആ ഗോൾ തന്നെയാണ്.

Rate this post