“ഇത്രയും ക്രൂരരായ മനുഷ്യർ ഉണ്ടോ? ഇന്ന് ബാഴ്‌സ എന്താണോ അതിന് മെസ്സിയോട് നന്ദി പറയണം.” കരാർ ചോർത്തിയതിനനെ പറ്റി സുവാരസ്.

മെസ്സിയെ കുറിച്ചു കുറച്ചു ദിവസങ്ങളായി ഫുട്‌ബോൾ ലോകം ഒന്നടങ്കം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ഏവരെയും ഞെട്ടിച്ചത് താരത്തിന്റെ വമ്പൻ കരാർ ആണ്. അതു ചോർന്നതും തുടർന്നുണ്ടായ പ്രശ്നങ്ങളുമെല്ലാം നിങ്ങൾ അറിഞ്ഞു കാണുമല്ലോ.

ഇപ്പോഴിതാ സംഭവത്തെ കുറിച്ചു പ്രതികരിച്ചു താരത്തിന്റെ ഉറ്റ സുഹൃത്തും മുൻ ബാഴ്‌സ താരവുമായ ലൂയി സുവാരസ് മുന്നോട്ടു വന്നിരിക്കുകയാണ്.

ഇതിഹാസത്തിനും ക്ലബ്ബിനും ഒരു പോലെ ബാധിക്കുന്ന പ്രശ്‌നത്തിൽ ബാഴ്‌സയുടെ പരിശീലകനായ റൊണാൾഡ്‌ കൂമാൻ ഉത്തരവാദികൾ ആരായാലും പിരിച്ചു വിടണം എന്ന നിലപാടിലാണുള്ളത്. ഇപ്പോൾ സുവാരസും സംഭവത്തെ കുറിച്ചു പ്രതികരിച്ചിരിക്കുകയാണ്.

അത്ലറ്റിക്കോയുടെ സൂപ്പർ താരം ഓണ്ടാ സിറോയോട് പറഞ്ഞതിങ്ങനെ:

“മെസ്സിയുടെ കരാറിനെ പറ്റി വായിച്ചപ്പോൾ ഞാൻ ശെരിക്കും അത്ഭുതപ്പെട്ടു. എനിക്ക് മനസ്സിലാവത്തത് എന്താണെന്ന് വച്ചാൽ ഇത്രയും ക്രൂരരായ മനുഷ്യർ ഉണ്ടോ എന്നാണ്.”

“ഇന്ന് ബാഴ്‌സ എന്താണോ അതിന് മെസ്സിയോട് നന്ദി പറയണം.”

അർജന്റീനയുടെ തുറുപ്പു ചീട്ടായ താരം തനിക്ക് ഇഷ്ടമുള്ളപ്പോൾ വിരമിക്കുമെന്നും, താരത്തിന്റെ ഭാവി താരത്തിന്റെ കരങ്ങളിൽ ഭദ്രമാണെന്നും സുവാരസ് പറഞ്ഞു.

“അവൻ ഇപ്പോൾ മികച്ച രീതിയിൽ തന്നെയാണ് കളിക്കുന്നത്, ലോകത്തിലെ മികച്ച താരവും അവനാണ്.” സുവാരസ് എൽ ട്രാൻസിസ്റ്ററിനോട് പറഞ്ഞു.

“മെസ്സി തനിക്ക് ഇഷ്ടമുള്ളപ്പോൾ വിരമിക്കും. അതു അര്ജന്റീനയിലാണോ അല്ല ബാഴ്സയിൽ ആണോ എന്ന് അവനു തീരുമാനിക്കാം.”

ബാഴ്‌സയുടെ നിലവിൽ പ്രതിസന്ധിക്കു ഇരയായ ഒരു താരമാണ് സുവാരസ്. ക്ലബ്ബിനെ അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിയും മറ്റു ഘടകങ്ങളേയും അടിസ്ഥാനമാക്കി ക്ലബ്ബ് താരത്തെ വിളിക്കുവാൻ തീരുമാനിക്കുകയായിരുന്നു. കാര്യങ്ങൾ അവസാനം സുവാരസ്സിനെ അത്ലറ്റിക്കോയിൽ എത്തിച്ചു.

ഡീഗോ സിമിയോണിയുടെ കീഴിലേക്കുള്ള താരത്തിന്റെ കൂടുമാറ്റം താരത്തിന്റെ തകർപ്പൻ ഫോമിനെ ബാധിച്ചിട്ടില്ല. സ്പാനിഷ് ഫുട്‌ബോൾ ലീഗിൽ താരം തന്റേതായ സ്ഥാനം നേടി കഴിഞ്ഞു. നിലവിൽ ടോപ്പ് സ്‌കോറർ പട്ടികയിൽ താരം ഒന്നാം സ്ഥാനത്താണ്.

സുവാരസ് ഈ സീസണിൽ 16 മത്സരങ്ങൾ കളിച്ചു. ഇതിനോടകം 14 ഗോളുകളും 2 അസിസ്റ്റുകളും താരം കണ്ടെത്തികഴിഞ്ഞു.

റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് കരാർ ചോർന്നതിനെതിരെ മെസ്സി കോടതിയിലേക്ക് പോവുകയാണ്. ചോർന്ന കരാർ പ്രകാരം താരത്തിനു ലഭിക്കുക 555,237,619 യൂറോയാണ്. അതായത് ഏകദേശം 492 മില്യൺ പൗണ്ട്!!!

Rate this post