ബാഴ്‌സലോണ സൂപ്പർ താരം കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ നിന്നും മുക്തമാവാൻ പാടുപെടുന്നു!

ബാഴ്‌സയുടെ യുവ പ്രതിഭയായ അൻസു ഫാതി പരിക്കിനെ തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ നിന്നും മുക്തമാവുന്നതിൽ തിരിച്ചടി നേരിടുന്നു.

18കാരനായ താരം കഴിഞ്ഞ 3 മാസമായി ശസ്ത്രക്രിയ കാരണം കളത്തിനു പുറത്താണ്. താരം അവസാനമായി കളിച്ചത് ബാഴ്‌സ റയൽ ബെറ്റിസിനെതിരെ 5 ഗോളുകൾക്ക് ജയിച്ച മത്സരത്തിലായിരുന്നു.

സീസൺ തുടക്കത്തിൽ ഉജ്വല ഫോമിൽ കളിച്ചിരുന്ന താരം 12 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ നേടിയിരുന്നു.

താരം രണ്ടാമതൊരു ശസ്ത്രക്രിയക്ക് വിധേയനായി എന്ന വാർത്ത തെറ്റാണെന്ന് ഗോൾ സ്ഥിരീകരിച്ചു. ഇതേ സമയം താരം കഴിഞ്ഞ ശസ്ത്രക്രിയയിൽ നിന്നും പൂർണമായി ഭേദപ്പെടാൻ ബുദ്ധിമുട്ടുന്നുണ്ടെന്നും ഗോൾ റിപ്പോർട്ട് ചെയ്തു.

ഇനി വരുന്ന ദിവസങ്ങളിൽ കനത്ത മത്സരങ്ങൾക്ക് തയ്യാറെടുക്കുന്ന കൂമാന്റെ ബാഴ്സയ്ക്ക് ഇതു തിരിച്ചടിയായേക്കും.

ക്ലബ്ബ് വിചാരിച്ചിരുന്നത് ഫാതി ജനുവരി അവസാനമാവുമ്പോഴേക്കും തിർച്ചുവരുമെന്നായിരുന്നു. പക്ഷെ ഇപ്പോൾ സ്ഥിഗതികൾ മാറി മറിഞ്ഞു.

ഡയറിയോ സ്‌പോർട് റിപ്പോർട്ട് ചെയ്തത് പ്രകാരം താരത്തിനു മുട്ടിൽ വേദന അനുഭവപ്പെടുന്നുണ്ട്. താരം രണ്ടാമതൊരു ശസ്ത്രക്രിയക്ക് ഏർപ്പെടുകയാണെങ്കിൽ, താരത്തിന് ഈ സീസണും വരാനിരിക്കുന്ന യൂറോ ഫൈനൽസും നഷ്ടപ്പെട്ടേക്കും.

ഫാതി ബാഴ്‌സയുടെ മുന്നേറ്റത്തിൽ പരിക്ക് പറ്റുന്നത് വരെ സ്ഥിര സാന്നിധ്യമായിരുന്നു. താരത്തിന്റെ ഉജ്വല ഫോം സ്പെയിൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നു. അവിടെ കളിച്ച താരം 95 വർഷം നീണ്ടു നിന്ന ഒരു റെക്കോർഡും തകർത്തു. സ്പെയിനിന്റെ സീനിയർ ടീമിന് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയായിരുന്നു അത്.

Rate this post