തന്നെയും പി.എസ്.ജിയെയും ചുറ്റി പറ്റിയുള്ള അഭ്യൂഹങ്ങളിൽ പൊട്ടിത്തെറിച്ചു മെസ്സി!

ജൂണിൽ ബാഴ്സയുമായിട്ടുള്ള കരാർ അവസാനിക്കാനിരിക്കുന്നതിനിടയിൽ തന്റെ ഭാവിയെ കുറിച്ചു ചുറ്റി പറ്റി നിൽക്കുന്ന അഭ്യൂഹങ്ങളേ കുറിച്ചു പൊട്ടിത്തെറിച്ചു ബാഴ്‌സ ഇതിഹാസം ലയണൽ മെസ്സി.

മെസ്സിയുടെ ഭാവിയെ കുറിച്ചു കുറച്ചു കാലമായി ഫുട്‌ബോൾ ലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്. താരം എങ്ങോട്ടു പോവുമെന്നു ആർക്കും അറിയില്ല. പക്ഷെ താരം ചേക്കേറിയേക്കാവുന്ന ക്ലബ്ബുകളെ കുറിച്ചു നമ്മൾ അറിഞ്ഞതാണല്ലോ. ഇതിൽ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

ഇതെല്ലാം അഭ്യൂങ്ങൾ മാത്രമാണ്. ഫുട്‌ബോൾ ലോകത്ത് അഭ്യൂങ്ങൾക്കു ഏറെ പ്രസക്തിയുമുണ്ട്. മാധ്യമങ്ങളെല്ലാം താരം ജൂൺ അവസാനം പി.എസ്.ജിയിലേക്ക് ചേക്കേറിയെക്കുമെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.

ഡി മരിയ താരത്തെ പി.എസ്.ജിയിലേക്ക് ക്ഷണിച്ചു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ച കുറിപ്പുകളും, തുടർന്ന് കൂമാൻ, ജോൻ ലപ്പോർട്ട, വിക്ടർ ഫോണ്ട് തുടങ്ങിയവർ ക്ഷുഭിതരായതും നാം കണ്ടതാണ്.

അതിനിടയിൽ ബാഴ്‌സയുടെ ചിരവൈരികളായ റയൽ മാഡ്രിഡ് താരം പി.എസ്.ജിയിലേക്ക് പോവണമെന്ന് ശക്തമായി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയാണ്. കാരണം മെസ്സി പി.എസ്.ജിയിലേക്ക് പോവുകയാണെങ്കിൽ റയൽ മാഡ്രിഡിന് എംബാപ്പയെ ടീമിലെത്തിക്കാനുള്ള സാധ്യതകൾ വർധിക്കും.

ഇപ്പോൾ പ്രതികരിക്കാൻ പറ്റിയ സമയമല്ല എന്നു മെസ്സിക്ക് വ്യക്തമായി അറിയാം. പക്ഷെ താരം തന്നെ ചുറ്റി പറ്റിയുള്ള അഭ്യൂങ്ങൾ കേട്ടു കെട്ടു തളർന്നിരിക്കുകയാണ്. കൂടാതെ ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കുകയാണ്, അതും ആദ്യ മത്സരം പി.എസ്.ജിക്കു എതിരെ.

സീസൺ അവസാനിക്കുന്നത് വരെ താരം ഭാവിയെ കുറിച്ചു സംസാരിക്കുകയില്ല എന്നു മെസ്സി പല തവണ ആവർത്തിച്ചതിനു നാം സാക്ഷ്യം വഹിച്ചതാണ്. കൂടാതെ ബാഴ്സയിൽ പ്രസിഡന്റ് സ്ഥാനത്തെക്കുള്ള തെരെഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഒരു പക്ഷെ ഇനി വരുന്ന പ്രസിഡന്റ് താരം ടീമിൽ തന്നെ തുടരാൻ കാരണമായേക്കാം.

പുതിയ പ്രസിഡന്റിന് പറയാനുള്ളത് കെട്ടിട്ടല്ലാതെ മെസ്സി മറ്റു ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ സ്വീകരിക്കുകയില്ല.

മെസ്സിയുടെ ഭാവി എന്താകും? കാത്തിരുന്നു കാണാം….