മറ്റൊരു ദിവസം,മറ്റൊരു മാസ്മരിക പ്രകടനം, മെസ്സി അത്ഭുതപ്പെടുത്തുന്നു| Lionel Messi

പിഎസ്ജിക്ക് ഈ സീസണിൽ ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തിയ മത്സരങ്ങളിൽ ഒന്നായിരുന്നു ഇന്നലെ കഴിഞ്ഞുപോയത്. തുടക്കത്തിൽ തന്നെ പിഎസ്ജി പിറകോട്ട് പോയിരുന്നു. പക്ഷേ പിന്നീട് തിരിച്ചടിച്ചുകൊണ്ട് പിഎസ്ജി തിരിച്ചുവരവ് നടത്തി. ഒടുവിൽ 4-3 എന്ന സ്കോറിനാണ് പിഎസ്ജി ട്രോയസിനെ പരാജയപ്പെടുത്തിയത്.

മത്സരത്തിൽ മെസ്സി, നെയ്മർ,എംബപ്പേ സഖ്യമാണ് തിളങ്ങിയത്. ഓരോ ഗോളുകളും ഓരോ അസിസ്റ്റുകളും വീതമാണ് മെസ്സിയും നെയ്മറും നേടിയത്.കാർലോസ് സോളർ ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ കിലിയൻ എംബപ്പേ പെനാൽറ്റിയിലൂടെ കരസ്ഥമാക്കി.ഇതോടെ അപരാജിത കുതിപ്പ് നിലനിർത്താനും പിഎസ്ജിക്ക് സാധിച്ചു.

ലയണൽ മെസ്സിയുടെ പ്രകടനം തന്നെയാണ് മത്സരത്തിലെ മുഖമുദ്ര. അതിസുന്ദരമായ ഒരു ഗോളും അതിമനോഹരമായ ഒരു അസിസ്റ്റുമാണ് മെസ്സിയുടെ ബൂട്ടിൽ നിന്നും പിറവി കൊണ്ടത്.55ആം മിനുട്ടിലാണ് ലയണൽ മെസ്സിയുടെ ഗോൾ പിറന്നത്.സെർജിയോ റാമോസിന്റെ പാസ് സ്വീകരിച്ച മെസ്സി ബോക്സിന് പുറത്ത് നിന്നും ഒരു ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുകയായിരുന്നു. ഈ സീസണിൽ മെസ്സി പിഎസ്ജിക്ക് വേണ്ടി നേടുന്ന 12ആം ഗോളായിരുന്നു ഇത്.

മാത്രമല്ല 695ആം ക്ലബ് കരിയർ ഗോളും 785ആം സീനിയർ കരിയർ ഗോളുമാണ് മെസ്സി പൂർത്തിയാക്കിയത്.62ആം മിനുട്ടിലാണ് നെയ്മറുടെ ഗോൾ പിറന്നത്.ഈ ഗോളിന് മെസ്സി നൽകിയ അസിസ്റ്റാണ് ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്. അനേകം പ്രതിരോധനിര താരങ്ങൾക്കിടയിലൂടെ വിടവ് കണ്ടെത്തിയ മെസ്സി ഒരു സുന്ദരമായ ത്രൂബോൾ നെയ്മർക്ക് നൽകുകയായിരുന്നു മെസ്സി എന്ന താരത്തിന്റെ വിഷൻ വിളിച്ചോതുന്ന പാസായിരുന്നു അവിടെ പിറവി കൊണ്ടത്.ഈ സീസണിൽ മെസ്സി നേടിയ 13ആം അസിസ്റ്റായിരുന്നു ഇത്. ഈ വർഷം നേടിയ 25ആം അസിസ്റ്റുമായിരുന്നു ഇന്നലെ പിറന്നത്.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രമായി ഒമ്പത് ഗോൾ കോൺട്രിബ്യൂനാണ് മെസ്സി നടത്തിയത് എന്നോർക്കണം.അത്രയേറെ മികവിലാണ് ലയണൽ മെസ്സി ഇപ്പോൾ ഈ സീസണിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

Rate this post