❝ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടി അന്റോയിൻ ഗ്രീസ്മാൻ വഴി മാറുമോ ?❞ |Cristiano Roanld

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റയൽ മാഡ്രിഡുമായി പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങൾ ഉണ്ടായേക്കാം പക്ഷെ അവരുടെ നഗര എതിരാളികളായ അത്ലറ്റികോ മാഡ്രിഡിൽ ചേരുന്നതിൽ പോർച്ചുഗീസ് സൂപ്പർ താരത്തിന് പ്രശ്നങ്ങൾ ഒന്നുമില്ല.ഒരു ക്ലബിൽ ഇതിഹാസങ്ങളായി കണക്കാക്കപ്പെടുന്ന മിക്ക കളിക്കാരും തങ്ങളുടെ എതിരാളിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിക്കില്ല എന്ന വസ്തുത ഉണ്ടായിരുന്നിട്ടും പല കാരണങ്ങൾ കൊണ്ടും റൊണാൾഡോ അങ്ങനെ തീരുമാനം എടുക്കാൻ നിര്ബന്ധിതനാവുകയാണ്.

സ്പാനിഷ് വാർത്താ ഔട്ട്‌ലെറ്റ് എഎസ് പറയുന്നതനുസരിച്ച് യുണൈറ്റഡ് താരത്തിന് സ്‌പെയിനിലേക്ക് മാറാൻ താല്പര്യമുണ്ടെന്നും അത്ലറ്റികോ മാഡ്രിഡ് ആണ് ഉദ്ദേശിക്കുന്ന ക്ലബെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.അത്‌ലറ്റിയുടെ പരിശീലകൻ ഡീഗോ സിമിയോണിക്ക് റൊണാൾഡോയെ കൊണ്ട് വരുന്നതിൽ വലിയ താല്പര്യമാണുള്ളത്. പോർച്ചുഗീസ് താരത്തെ മാഡ്രിഡിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിൽ അന്റോയിൻ ഗ്രീസ്മാനെ വിൽക്കുന്നത് അത്ലറ്റിക്കോ മാഡ്രിഡ് പരിഗണിക്കുകയാണെന്ന് ഇംഗ്ലീഷ് പത്രമായ ദി ടൈംസ് അവകാശപ്പെടുന്നു.

ക്രിസ്റ്റ്യാനോയുടെ വരവ് യാഥാർത്ഥ്യമാക്കാൻ അത്‌ലറ്റിക്കോയ്ക്ക് വേതന ബില്ലിലും ടീമിന്റെ ആക്രമണത്തിലും വലിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഡീഗോ സിമിയോണിക്ക് കോറിയ, കുൻഹ, ജോവോ ഫെലിക്സ്, ഗ്രീസ്മാൻ എന്നി താരങ്ങൾ മുന്നേറ്റനിരയിലുണ്ട്.രണ്ട് സ്ഥാനങ്ങൾക്കായി നാല് ഫോർവേഡുകൾ ഇപ്പോൾ മത്സരിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോയെ ഉൾക്കൊള്ളാനുള്ള ഏക മാർഗം ഗ്രീസ്മാനെ വിട്ടയക്കുക എന്നതാണ്.ക്രിസ്റ്റ്യാനോയുടെ വേതനത്തിന് അവരുടെ ശമ്പള പരിധിയിൽ ഇടം നൽകുന്നതിനായി ലാ ലിഗ ക്ലബ് ഫ്രാൻസ് സ്‌ട്രൈക്കർ അന്റോയിൻ ഗ്രീസ്മാനെ പാരീസ് സെന്റ് ജെർമെയ്‌ൻ പോലുള്ള മറ്റ് ക്ലബ്ബുകൾക്ക് വാഗ്ദാനം ചെയ്തു.

കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണയിൽ നിന്ന് രണ്ട് വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം അസുൽഗ്രാനസിൽ ചേർന്നത്. 2019-ൽ കറ്റാലൻ ക്ലബ്ബിൽ ചേർന്നത് മുതൽ ഫ്രഞ്ചതാരം പഴയ ഫോമിന്റെ നിഴൽ മാത്രമായിരുന്നു.തന്റെ പഴയ ക്ലബിലേക്ക് മടങ്ങുന്നത് തന്റെ പഴയ പ്രതാപവും അന്താരാഷ്ട്ര ഫുട്ബോളിലെ തന്റെ സ്ഥാനവും തിരിച്ചുപിടിക്കാൻ സഹായിക്കുമെന്ന് 31-കാരൻ കരുതി. ബ്ലൂഗ്രാനയ്‌ക്കൊപ്പമുള്ള സമയത്തിന് സമാനമായി, അദ്ദേഹത്തിന്റെ പ്രകടനങ്ങൾ വളരെ നിരാശാജനകമാണ്.ദിവസങ്ങൾ കഴിയുന്തോറും ലഭ്യമായ തിരഞ്ഞെടുപ്പുകൾ കണക്കിലെടുക്കുമ്പോൾ അത്‌ലറ്റിക്കോ ക്രിസ്റ്റ്യാനോ ഏറ്റവും റിയലിസ്റ്റിക് ഓപ്ഷൻ ആയിരിക്കുമെന്ന് തോന്നുന്നു.

Rate this post