❝റാഫീഞ്ഞ നേടിയ മിന്നൽ ഗോളിൽ റയൽ മാഡ്രിഡിനെ കീഴടക്കി ബാഴ്സലോണ ❞

ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെതിരെ ഒരു ഗോൾ വിജയവുമായി ബാഴ്സലോണ.ആദ്യ പകുതിയിൽ ലീഡ്സ് യുണൈറ്റഡിൽ നിന്നുമെത്തിയ ബ്രസീലിയൻ താരം റാഫിഞ്ഞ നേടിയ ഗോളിനായിരുന്നു ബാഴ്സയുടെ ജയം.റയൽ മാഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റവോയുടെ ഒരു ക്ലിയറൻസിൽ നിന്നുമാണ് റാഫിഞ്ഞ മത്സരത്തിലെ ഏക ഗോൾ കണ്ടെത്തിയത്.ക്ലബ് ഫ്രണ്ട്ലിയായിരുന്നെങ്കിൽ താരങ്ങളുടെ ആവേശത്തിന് ഒട്ടും കുറവ് ഉണ്ടായിരുന്നില്ല.

പെനാൽറ്റി ബോക്‌സിന് പുറത്ത് നിന്നും തൊടുത്ത മനോഹരമായ ഇടം കാൽ ഷോട്ടിലൂടെയാണ് ബ്രസീലിയൻ റയൽ വല ചലിപ്പിച്ചത്. തിങ്ങി നിറഞ്ഞ 61,299 ആരാധകരുടെ മുന്നിൽ മത്സരത്തിൽ ബാഴ്‌സലോണ ആധിപത്യം പുലർത്തിയപ്പോൾ തിബോ കോർട്ടോയിസിന്റെ സേവുകൾ കൂടുതൽ ഗോളുകൾ വഴങ്ങാതെ റയലിനെ രക്ഷിച്ചു.ബുധനാഴ്ച ബാഴ്‌സ കളിക്കാരനായി അവതരിപ്പിക്കപ്പെട്ട റോബർട്ട് ലെവൻഡോവ്‌സ്‌കി, ക്ലബിനായി തന്റെ ആദ്യ മത്സരം അലജിയന്റ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.

സമ്മർ സൈനിംഗുകൾ ആയ റാഫിൻഹ, ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ എന്നിവരും ടീമിൽ ഇടം നേടി.കരിം ബെൻസെമ ഇല്ലാതെ ഇറങ്ങിയ റയലിന്റെ മുന്നേറ്റം നയിച്ചത് ഹസാഡ് ആണ്.പുതുതായി വന്ന അന്റോണിയോ റൂഡിഗർ, ഔറേലിയൻ ചൗമേനി എന്നിവർ റയൽ നിരയിൽ ഇടം പിടിച്ചിരുന്നു.11-ാം മിനിറ്റിൽ ലെവൻഡോവ്‌സ്‌കി ഒരു ഗോൾ ശ്രമം കുർട്ടോയിസ് രക്ഷപ്പെടുത്തി, എന്നാൽ അപ്പോൾ തന്നെ ഫെഡെ വാൽവെർഡെയിലൂടെ മാഡ്രിഡ് പ്രതികരിച്ചു.

27 ആം മിനുട്ടിൽ ബാഴ്‌സയുടെ ഉയർന്ന പ്രസ്സിനാൽ പരിഭവിച്ച മിലിറ്റാവോ, പെനാൽറ്റി ഏരിയയിലൂടെ അപകടകരമായ ഒരു പാസിന് ശ്രമിച്ചപ്പോൾ പന്ത് ലഭിച്ചത് റാഫിഞ്ഞയുടെ കാലുകളിലാണ് ഗോൾ കീപ്പർ തിബോട്ട് കോർട്ടോയിസിനെ മറികടന്നു വലയിലാക്കി ബാഴ്സക്ക് ലീഡ് നൽകി.ലെവൻഡോവ്‌സ്‌കി ഒരു ക്ലോസ് റേഞ്ച് ശ്രമം അലബ തടഞ്ഞു, ഹാഫ് ടൈമിന് മുമ്പുള്ള ഇടവേളയിൽ വിനീഷ്യസ് ജൂനിയറിനെ വീഴ്ത്തിയതിന് ജോർഡി ആൽബ ബുക്ക് ചെയ്യപ്പെട്ടു.

ഇടവേളയിൽ ബാഴ്‌സ കോച്ച് സാവി ഹെർണാണ്ടസ് അഞ്ച് മാറ്റങ്ങൾ വരുത്തി,ലെവൻഡോവ്‌സ്‌കിക്ക് പകരം പിയറി-എമെറിക്ക് ഔബമേയാങ്ങിനെ അവതരിപ്പിച്ചു.കാർലോ ആൻസലോട്ടി കാസെമിറോ, ലൂക്കാ മോഡ്രിച്ച്, ടോണി ക്രൂസ് എന്നിവർ ഉൾപ്പെടെ ആറ് പുതിയ കളിക്കാരെ കൊണ്ടുവന്നു.58-ാം മിനിറ്റിൽ അസെൻസിയോക്ക് സമനില ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

അൽവാരോ ഒഡ്രിയോസോള ബോക്‌സിനുള്ളിൽ ചെയ്ത ഫൗളിൽ പെനാൽറ്റി ലഭിക്കാത്തത് ബാഴ്‌സലോണയ്ക്ക് നിർഭാഗ്യകരമായി.ഔസ്മാൻ ഡെംബെലെയിൽ നിന്നും സെർജിനോ ഡെസ്റ്റിൽ നിന്നുമുല്ല ശ്രമങ്ങൾ കോർട്ടോയിസിനെ മറികടക്കാൻ പ്രാപ്തമായിരുന്നില്ല.അവസാന മിനിറ്റുകളിൽ മരിയാനോ ഡയസിന്റെ ഹെഡ്ഡാരും പുറത്തേക്ക് പോയി.യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഒറ്റ ഓൺ ടാർഗറ്റ് ഷോട്ട് പോലും കണ്ടെത്താനായില്ല. ആക്രമണത്തിൽ മികവ് പുറത്തെടുത്ത ബാഴ്സയുടെ പേരിൽ 6 ഓൺ ടാർഗറ്റ് ഷോട്ടുകൾ ഉണ്ടായിരുന്നു

Rate this post