ഒരു തകർപ്പൻ താരത്തെ കൂടി അമേരിക്കയിൽ എത്തിക്കാൻ ഒരുങ്ങി ഇന്റർ മയാമി |Inter Miami

സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം ആന്റോണിയോ ഗ്രീസ്മാനും ഇന്റർ മയാമിയിലേക്ക്. താരത്തെ അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ടീമിലെത്തിക്കാൻ ഇന്റർ മയാമി ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. താരവും അടുത്ത സമ്മർ ട്രാൻസ്ഫറിൽ മായാമിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ഇക്കാര്യം ക്ലബ്ബിനെ അറിയിച്ചതായും ഗ്രീസ്മാന് പകരം അത്ലറ്റിക്കോ മാഡ്രിഡ്‌ അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ മറ്റൊരു താരത്തെ ലക്ഷ്യം വെയ്ക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ.മയാമിയിൽ മെസ്സിക്കൊപ്പം ഗ്രീസ്മാനും ചേരുന്നതോടെ മയാമിയുടെ ആക്രമണത്തിന് മൂർച്ചയേറും. നേരത്തെ മെസ്സിയും ഗ്രീസ്മാനും ബാഴ്സയ്ക്ക് വേണ്ടി ഒരുമിച്ച് പന്ത് തട്ടിയിരുന്നു. ഒന്നിച്ചു പന്ത് തട്ടിയ ഇവർ പല തവണ എതിരാളികളായും ഏറ്റുമുട്ടിയിട്ടുണ്ട്.

ലാലിഗയിലെ ബാഴ്സ- അത്ലെറ്റിക്കോ മാഡ്രിഡ്‌ മത്സരത്തിന് പുറമെ ഖത്തർ ലോകകപ്പിലെ ഫൈനലിലും ഇരുവരും ഏറ്റുമുട്ടിയിരുന്നു.അത്ലറ്റിക്കോ മാഡ്രിഡിനും ബാഴ്സയ്ക്ക് പുറമെ റയൽ സൊസിദാസിന് വേണ്ടിയും താരം നേരത്തെ കളിച്ചിരുന്നു.

നിലവിൽ ഫ്രഞ്ച് ടീമിന്റെ ഭാഗം കൂടിയായ ഗ്രീസ്മാൻ 2018 ലെ റഷ്യൻ ലോകകപ്പിൽ ഫ്രാൻസ് കിരീടം ഉയർത്തുമ്പോൾ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ്. 2021 ലെ യുവേഫ നേഷൻസ് ലീഗും താരം ഫ്രഞ്ച് ടീമിനോപ്പം നേടിയിട്ടുണ്ട്‌.

5/5 - (1 vote)