ചരിത്രത്തിൽ ലയണൽ മെസ്സി മുട്ടുമടക്കിയ ഒരേയൊരു സ്റ്റേഡിയം, അവിടം കളിക്കുന്നത് നരകം പോലെ |Lionel Messi

2026 ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരം ഇക്വഡോറിനെതിരെ വിജയിച്ചു തുടങ്ങിയ അർജന്റീനക്ക് ബുധനാഴ്ച പുലർച്ച നടക്കുന്ന രണ്ടാം മത്സരത്തിൽ ബൊളീവിയ ആണ് എതിരാളികൾ. ബോളിവിയയുടെ ഹോം സ്റ്റേഡിയമായ ലാ പാസ് സ്റ്റേഡിയത്തിൽ വച്ചാണ് അർജന്റീനയുമായുള്ള ലോകകപ്പ് യോഗ്യത മത്സരം അരങ്ങേറുന്നത്.

സമുദ്രനിരപ്പിൽ നിന്നും 3600ലധികം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബൊളീവിയയുടെ ഹോം സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ എതിർ ടീം താരങ്ങൾക്ക് ഓക്സിജന്റെ കുറവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെടുന്നത് പതിവ് കാഴ്ചയാണ്. അർജന്റീന നായകനായ ലിയോ മെസ്സിയുടെ ലാ പാസ് സ്റ്റേഡിയത്തിലെ പ്രകടനം നോക്കുകയാണെങ്കിൽ പോലും ഇത് കാണാനാവും.

ബൊളീവിയക്ക് എതിരെ ലാ പാസ് സ്റ്റേഡിയത്തിൽ വച്ച് നാല് തവണ ലിയോ മെസ്സി കളിക്കാൻ ഇറങ്ങിയപ്പോൾ ഒരു ഗോളോ അല്ലെങ്കിൽ അസിസ്റ്റോ പോലും മെസ്സിക്ക് നേടാൻ ആയിട്ടില്ല. മാത്രവുമല്ല ഒരു മത്സരം മാത്രമാണ് മെസ്സി വിജയിച്ചത്. ഒരു മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ ആണ് അർജന്റീന ടീം ലിയോ മെസ്സിക്കൊപ്പം ബോളിവിയയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് തോൽവി വഴങ്ങിയത്. ‘വ്യക്തിപരമായി പറയുകയാണെങ്കിൽ ലാ പാസ് സ്റ്റേഡിയത്തിൽ കളിക്കുന്നത് ബുദ്ധിമുട്ടേറിയതും അസാധ്യമായതുമാണെന്നാണ് ഞാൻ കരുതുന്നത്’ – അല്പം വർഷങ്ങൾക്കു മുമ്പ് ലിയോ മെസ്സി പറഞ്ഞ വാക്കുകളാണിത്.

താരതമ്യേനെ ദുർബലരായ ടീമാണ് ബൊളീവിയ എങ്കിലും ബൊളീവിയയുടെ മൈതാനത്ത് വച്ച് അവരെ പരാജയപ്പെടുത്തുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബോളിവിയയുടെ മൈതാനത്ത് പലപ്പോഴും താരങ്ങൾ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കാണാനായിട്ടുണ്ട്. ഓക്സിജന്റെ കുറവും താരങ്ങളുടെ ശാരീരിക അസ്വസ്ഥതയുമെല്ലാം എതിർ ടീമിനെ ബുദ്ധിമുട്ടിക്കാറുണ്ട്.

3.7/5 - (3 votes)