ചരിത്രത്തിലെ മികച്ച താരം, കിടിലൻ ആറ്റിറ്റ്യൂഡ്, ഫൗൾ ചെയ്താൽ കരുത്ത് കൂടും; മെസ്സിയെ പ്രശംസകൾ കൊണ്ട് മൂടി മുൻ യുണൈറ്റഡ് താരം |Lionel Messi
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മികച്ച കണക്കുകൾ അവകാശപ്പെടാനുള്ള താരമാണ് ലയണൽ മെസ്സി. 2009 ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുണൈറ്റഡിനെ ബാഴ്സ പരാജയപ്പെടുത്തുമ്പോൾ ഒരു ഗോൾ നേടിയത് ലയണൽ മെസ്സിയായിരുന്നു. 2011ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ യുണൈറ്റഡ് വീണ്ടും ബാഴ്സക്ക് മുന്നിൽ അടിയറവ് പറഞ്ഞു. അന്നും ഗോൾ നേടിക്കൊണ്ട് മെസ്സി തന്റെ മികവ് പുറത്തെടുത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഡിഫൻഡറാണ് അന്റോണിയോ വലൻസിയ. 2009 മുതൽ 2019 വരെ ദീർഘകാലം അദ്ദേഹം ചുവന്ന ചെകുത്താന്മാരുടെ തട്ടകത്തിൽ ഉണ്ടായിരുന്നു. ലയണൽ മെസ്സിയെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങളും ഈ ഇക്വഡോറിയൻ താരത്തിന് ഉണ്ടായിരുന്നു.
ലയണൽ മെസ്സിയെ പ്രശംസകളാൽ മൂടി കൊണ്ടാണ് അന്റോണിയോ വലൻസിയ സംസാരിച്ചിട്ടുള്ളത്.ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി എന്നാണ് വലൻസിയ തുറന്ന് സമ്മതിച്ചിട്ടുള്ളത്. എത്ര ഗുരുതരമായ ഫൗൾ ചെയ്താലും മെസ്സി പരാതി പറയില്ലെന്നും അത്രയധികം മാനസികമായി കരുത്തനാണ് മെസ്സിയെന്നും വലൻസിയ കൂട്ടിച്ചേർത്തിട്ടുണ്ട്.
‘ എനിക്ക് എപ്പോഴും മെസ്സിയുടെ ആറ്റിറ്റ്യൂഡ് വളരെയധികം ഇഷ്ടമാണ്.നിങ്ങൾ അദ്ദേഹത്തെ സ്ട്രോങ് ടാക്കിൾ ചെയ്താലും അദ്ദേഹം ഒരിക്കലും പരാതി പറയില്ല. മറിച്ച് അദ്ദേഹം എഴുന്നേൽക്കുകയാണ് ചെയ്യുക. മറിച്ച് മെസ്സി മാനസികമായി വളരെയധികം കരുത്ത് പ്രാപിക്കുകയാണ് ചെയ്യുക.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി ‘ വലൻസിയ പറഞ്ഞു.
🗣️ Antonio Valencia: “I always liked Messi's attitude. When you went in strong [for a tackle], he never complained. He stood up and was mentally strong. He’s one of the best in history.” pic.twitter.com/sEy4dmWwxJ
— Barça Worldwide (@BarcaWorldwide) September 11, 2022
35 കാരനായ മെസ്സി തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നുള്ളത് ആരാധകർക്ക് നിരാശ പകരുന്ന ഒരു കാര്യമാണ്. ലയണൽ മെസ്സിയെ പരമാവധി ആസ്വദിക്കാനാണ് ഓരോ മത്സരത്തിലും ആരാധകർ ശ്രമിക്കുന്നത്.