ലീഡ്‌സിനൊപ്പം ചെയ്തതുപോലെ ഞാൻ ഇത് വീണ്ടും ചെയ്യും,ക്യാമ്പ് നൗവിൽ മുട്ടുകുത്തി നടക്കും |Raphinha |FC Barcelona

ബ്രസീലിയൻ താരം റാഫിൻഹ ബാഴ്‌സലോണയിൽ എത്തിയിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളു.പക്ഷേ ബ്രസീലിയൻ ഇതിനകം തന്നെ വലിയ സ്വപ്‌നങ്ങൾ കാണുകയും ചാമ്പ്യൻസ് ലീഗ് വിജയത്തിനായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.ഈ സീസണിൽ സ്പെയിനിലും യൂറോപ്പിലും കറ്റാലൻമാർ നന്നായി തുടങ്ങിയതിനാൽ ജൂണിൽ അതിന്റെ ഫലം ലഭിക്കും എന്ന വിശ്വാസത്തിലാണ് ആരാധകർ.

ബ്രസീൽ ഇന്റർനാഷണലിന്റെ 11 ഗോളുകൾ ലീഡ്‌സ് യുണൈറ്റഡിനെ കഴിഞ്ഞ തവണ ചാമ്പ്യൻഷിപ്പിലേക്കുള്ള തരംതാഴ്ത്തൽ തടയാൻ സഹായിക്കുകയും ചെയ്തിരുന്നു. അവസാന മത്സരത്തിന് ശേഷം മുട്ടുകുത്തി മൈതാനത്ത് ഉടനീളം നടക്കുകയും ചെയ്തു. താരം മത്സരത്തിന് മുൻപ് അങ്ങനെ ചെയ്യുമെന്ന് ഉറപ്പ് നൽകിയിരുന്നു. ബ്രെന്റ്‌ഫോർഡ് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് 2021-22 സീസണിന്റെ അവസാന മത്സരത്തിൽ ലീഡ്‌സ് യുണൈറ്റഡ് ബ്രെന്റ്‌ഫോർഡിനെതിരെ 1-2ന് പരാജയപ്പെടുത്തി റെലെഗേഷന് ഒഴിവാക്കിപ്പോഴാണ് ബ്രസീലിയൻ തന്റെ ജേഴ്സി ഊരി മൈതാനത്തിന്റെ ഒരറ്റത്തെ മുതൽ മറ്റേ അറ്റം വരെ കാൽമുട്ടിൽ ഇഴഞ്ഞു നടന്നു. ആഗ്രഹിച്ച കാര്യം നടന്നതിന് സൗത്ത് അമേരിക്കയിലുള്ള ഒരു വിശ്വാസത്തിന്റെ ഭാഗമായാണ് താരം ഈ പ്രവൃത്തി ചെയ്‌തത്.

ലീഡ്‌സിനൊപ്പം ചെയ്തതുപോലെ ഞാൻ ഇത് വീണ്ടും ചെയ്യും, റാഫിൻഹ പറഞ്ഞു. “ഞാൻ ക്യാമ്പ് നൗവിൽ മുട്ടുകുത്തി നടക്കാം, അല്ലെങ്കിൽ എവിടെയായിരുന്നാലും, ഇസ്താംബൂളിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ വേദി അത് ചെയ്യാൻ അനുയോജ്യമാണ്.”കറ്റാലന്മാർക്ക് തന്നെ സൈൻ ചെയ്യാൻ കഴിയുമെന്ന് യാതൊരു ഉറപ്പുമില്ലാതിരുന്നപ്പോഴും ക്യാമ്പ് നൗവിലേക്ക് മാറാൻ റാഫിൻഹ അമിതമായി ആഗ്രഹിച്ചിരുന്നു. ബാഴ്‌സയിലേക്ക് എത്തനായി ട്രാൻസ്ഫർ വിൻഡോയിൽ മറ്റ് ക്ലബ്ബുകളിൽ നിന്നുള്ള ഓഫറുകൾ വിംഗർ അവഗണിച്ചു.

“ഈ ജേഴ്സി ധരിക്കുക എന്നതായിരുന്നു എന്റെ സ്വപ്നം ,റൊണാൾഡീഞ്ഞോ എത്തിയത് മുതൽ ചെറുപ്പം മുതൽ ഞാൻ പിന്തുടരുന്ന ഒരു ക്ലബ്ബാണിത്. ഡിഞ്ഞോയോടൊപ്പം ഈ ക്ലബ്ബിന്റെ കഥ ഞാൻ മനസ്സിലാക്കാൻ തുടങ്ങി. അതിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചു. ആ സ്വപ്നം, ആ ആഗ്രഹങ്ങൾ, സാമ്പത്തിക വശം പരിഗണിക്കാതെ മറ്റേതൊരു ഓഫറിനെക്കാളും ശക്തമായിരുന്നു” റാഫിൻഹ പറഞ്ഞു.

സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നിട്ട് കൂടിയും ബാഴ്‌സയ്ക്ക് വിംഗർക്കായി ഒരു വലിയ കരാർ പൂർത്തിയാക്കാൻ കഴിഞ്ഞു.മുൻ ബ്ലൂസ് ആൻഡ്രിയാസ് ക്രിസ്റ്റെൻസൻ, മാർക്കോസ് അലോൺസോ, ഫ്രാങ്ക് കെസ്സി, ഹെക്ടർ ബെല്ലറിൻ, റോബർട്ട് ലെവൻഡോവ്സ്കി,ജൂൾസ് കൊണ്ടേ എന്നിവർക്കൊപ്പം ക്യാമ്പ് നൗവിൽ എത്തിയ പ്രധാന താരമായിരുന്നു റാഫിൻഹ.

ഇന്റർ മിയാമി, റയൽ മാഡ്രിഡ് എന്നിവയ്‌ക്കെതിരെയുള്ള ഗോളുകളുമായി പ്രീ-സീസണിൽ ബാഴ്‌സലോണയ്‌ക്കായി റാഫിൻഹ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.അതിനുശേഷം അഞ്ച് ലാ ലിഗ മത്സരങ്ങളിൽ ബ്ലാഗ്രാനയ്‌ക്കായി ഒരു ഗോളും ഒരു അസിസ്റ്റും റാഫിൻഹ നേടിയിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ച സെവിയ്യയ്‌ക്കെതിരെ 3-0 ന് വിജയിച്ച സൗത്ത് അമേരിക്കൻ ക്ലബ്ബിനായി തന്റെ ആദ്യ മത്സര ഗോൾ നേടി. കാഡിസിനെ 4-0 ന് തകർത്ത മൽസരത്തിൽ ബ്രസീലിയൻ 72 മിനിറ്റ് കളിച്ചു.

Rate this post