അരങ്ങേറ്റത്തിൽ തന്നെ ഗോളുമായി ബ്രസീലിയൻ താരം ആന്റണി, ആദ്യ പകുതിയിൽ യുണൈറ്റഡ് ഒരു ഗോളിന് മുന്നിൽ |Manchester United |Antony

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശ പോരാട്ടത്തിൽ ആഴ്സനലിനെതിരെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് മുന്നിൽ. ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ പുതിയ സൈനിങ്‌ ബ്രസീലിയൻ താരം ആന്റണിയാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ഗോൾ നേടിയത്,

ആഴ്‌സനലിന്റെ മുന്നേറ്റങ്ങളോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. ബ്രസീലിയൻ മുന്നേറ്റ നിര ജോഡികളായ മാർട്ടിനെല്ലിയും -ജീസസും യുണൈറ്റഡ് പ്രതിരോധ നിരക്ക് ഭീഷണി ഉയർത്തി കൊണ്ടിരുന്നു. 12 ആം മിനുട്ടിൽ ബുക്കായോ സാക്കയുടെ പാസിൽ നിന്നും ബോക്‌സിനുള്ളിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലിയെ ആഴ്സണലിനായി ഗോൾ നേടിയെങ്കിലും VAR അവലോകനത്തിൽ റഫറി ഗോൾ അനുവദിച്ചില്ല.ഗോൾ ബിൽഡ് അപ്പിൽ യുണൈറ്റഡ് മിഡ്ഫീൽഡർ എറിക്‌സനെ ആഴ്‌സണൽ താരം ഫൗൾ ചെയ്തതാണ് കാരണം.

ആഴ്‌സണൽ വീണ്ടും മുന്നേറ്റം തുടർന്ന് കൊണ്ടിരുന്നു. 29 മത്തെ മിനുട്ടിൽ ഒഡേഗാർഡ് കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നും ഗബ്രിയേൽ മാർട്ടിനെല്ലിയുടെ അളന്നു മുറിച്ച ഹെഡ്ഡർ യുണൈറ്റഡ് കീപ്പർ തട്ടിയകറ്റി. 35 ആം മിനുട്ടിൽ മാർക്കസ് റാഷ്‌ഫോർഡ് കൊടുത്ത പാസിൽ നിന്നും മനോഹരമായ ഇടം കാൽ ഷോട്ടിലൂടോപ് ആന്റണി യുണൈറ്റഡിനെ മിന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ലീഡ് നിലനിർത്താനുള്ള ശ്രമത്തിലാണ് യുണൈറ്റഡ്.

പ്രീമിയർ ലീഗിൽ പ്രത്യക്ഷപ്പെടുന്ന 100-ാമത്തെ ബ്രസീലിയൻ താരമാണ് ആന്റണി.പ്രീമിയർ ലീഗിൽ അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബ്രസീലിയൻ കളിക്കാരനാണ് ആന്റണി (22y 192d).

Rate this post