❝വാക്കുകൾകൊണ്ട് വിവരിക്കാൻ സാധിക്കില്ല, കുറച്ചു ദിവസങ്ങൾ കൊണ്ട് ക്രിസ്റ്റ്യാനോയിൽ നിന്നും ധാരാളം പഠിക്കാൻ സാധിച്ചു❞ |Antony| Cristiano Ronaldo
ഈ സീസണിൽ അയാക്സിൽ നിന്നും മാഞ്ചസ്റ്റർ യൂണൈറ്റഡിലെത്തിയ ബ്രസീലിയൻ വിങ്ങർ ആന്റണി ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി വരവറിയിച്ചിരുന്നു.22-കാരൻ ഓൾഡ് ട്രാഫോർഡിൽ അഞ്ചു വർഷത്തെ കരാറാണ് ഒപ്പിട്ടത്.ആഡ്-ഓണുകൾ ഉൾപ്പെടെ 100 ദശലക്ഷം യൂറോയുടെ ഇടപാടിലാണ് താരം എത്തിയത്. യുണൈറ്റഡിന്റെ ആറാമത്തെ സൈനിംഗ് ആയിരുന്നു അദ്ദേഹം.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിണ് കൊടുത്ത അഭിമുഖത്തിൽ റൊണാൾഡോ റൊണാൾഡോയോടുള്ള തന്റെ ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി. റൊണാൾഡോയിൽ നിന്ന് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും പോർച്ചുഗീസ് താരത്തെ ലോകത്തിലെ ഏറ്റവും മികച്ച താരമായി കണക്കാക്കുകയും ചെയ്തു.ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും അസാധാരണമായ മനസ്സാണ് റൊണാൾഡൊക്കെന്നും ആന്റണി പറഞ്ഞു.
“ഞാൻ എന്റെ ടീമംഗങ്ങളെ സഹായിക്കാൻ വന്നതാണ്. പ്രായഭേദമന്യേ, എല്ലാ കളിക്കാരും അപാരമായ പ്രതിഭയുള്ളവരാണ്.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ക്രിസ്റ്റ്യാനോയെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഞാൻ അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. അദ്ദേഹത്തിന് അസാധാരണമായ ഒരു മനസ്സുണ്ട്, ഞാൻ റൊണാള്ഡോയോട് സംസാരിക്കുമ്പോഴെല്ലാം ഞാൻ അതിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട് ” ആന്റണി പറഞ്ഞു.
മറ്റ് ടീമുകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ സഹായിക്കുന്ന ശക്തമായ ആക്രമണം ടീമിന് ഉള്ളതിനാൽ യുണൈറ്റഡിന്റെ ഭാവി ശോഭനമാണെന്ന് ബ്രസീലിയൻ വിംഗർ പറഞ്ഞു.“ഞങ്ങൾക്ക് ശക്തമായ ആക്രമണമുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്, ഇത് ഭാവിയിൽ വളരെ പ്രതീക്ഷ നൽകുന്നതാണ്,” ആന്റണി പറഞ്ഞു.“കുട്ടിക്കാലം മുതൽ ഞാൻ അത് ചെയ്യുന്നു. ഞാൻ എല്ലായ്പ്പോഴും അത് ചെയ്തിട്ടുണ്ട് – ഇത് എന്റെ സവിശേഷതകളിൽ ഒന്നാണ് . തന്റെ സ്കില്ലുകളെയും തന്ത്രങ്ങളെയും പരാമർശിച്ചുകൊണ്ട് ആന്റണി പറഞ്ഞു.
Antony couldn't have got a better mentor. #Antony #CristianoRonaldo pic.twitter.com/QI2vdoD7tY
— Sportskeeda Football (@skworldfootball) September 10, 2022
എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെത്തുടർന്ന് ഞായറാഴ്ച ക്രിസ്റ്റൽ പാലസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം മാറ്റിവയ്ക്കേണ്ടി വന്നതിനാൽ ആന്റണിയുടെ കാണാൻ ആരാധകർക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടതുണ്ട്. യുണൈറ്റഡും മോൾഡോവയിലെ ഷെരീഫും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരം വ്യാഴാഴ്ച (സെപ്റ്റംബർ 15) ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.