പിഴവുകളിലൂടെ പെനാൽറ്റിയും രണ്ടു ഗോളുകളും, ബെൻഫിക്കയിൽ അരങ്ങേറ്റത്തിൽ ദുരന്തമായി ഒട്ടമെന്റി

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് റൂബൻ ഡയസ് ചേക്കേറിയതോടെ പകരക്കാരനായി ബെൻഫിക്കയിലേക്ക് പോയ അർജന്റൈൻ താരമാണ് നിക്കോളാസ് ഒട്ടമെന്റി. എന്നാൽ ഒരു പ്രതിരോധതാരമെന്ന നിലക്ക് ഒട്ടമെന്റിയുടെ ബെൻഫിക്കയിലെ ആദ്യ മത്സരം തന്നെ ദുരന്തമായി മാറിയിരിക്കുകയാണ്.

റൂബൻ ഡയസിനെ നൽകി 32കാരൻ ഒട്ടമെന്റിയേ വാങ്ങിയതിന്റെ തേജോവികാരത്തേക്കുറിച്ച് നേരത്തെ തന്നെ ആരാധകർക്കിടയിൽ അസ്വാരസ്യം നിലനിന്നിരുന്നുവെങ്കിലും അരങ്ങേറ്റത്തിലെ വളരെ മോശം പ്രകടത്തിലൂടെ ഒട്ടമെന്റി ആരാധകരെ കൂടുതൽ രോഷാകുലരാക്കിയിരിക്കുകയാണ്. 64 മില്യൺ യൂറോക്ക് റൂബൻ ഡയസിനെ സിറ്റി സ്വന്തമാക്കിയപ്പോൾ 13.7 മില്യൺ യുറോക്കാണ് ഒട്ടമെന്റി ബെൻഫിക്കയിലേക്ക് പോയത്.

പോർച്ചുഗീസ് ലീഗിലെ പോയിന്റ്പട്ടികയിൽ താഴെ കിടക്കുന്ന ഫാരൻസിന് എതിരെയായിരുന്നു ഒറ്റമിണ്ടിയുടെ അരങ്ങേറ്റം. എന്നാൽ അരങ്ങേറ്റത്തിൽ തന്നെ 2 ഗോളുകളും ഒരു പെനാൽറ്റിയുമാണ് ഒട്ടമെന്റിയുടെ മാത്രം പിഴവിലൂടെ ഫാരെൻസിന് ലഭിച്ചത്. ഒരു ഗോളിനു മുന്നിൽ നിൽക്കുമ്പോഴാണ് സെർബിയൻ സ്‌ട്രൈക്കർ നിക്കോള സ്റ്റോയികൊവിച്ചിനെ ഫൗൾ ചെയ്തതിനാണ് ഫാരെൻസിനു പെനാൽറ്റി ലഭിച്ചത്. എന്നാൽ റയാൻ ഗോൾഡ് പെനാൽറ്റി പാഴാക്കിയത് ആശ്വാസമാവുകയായിരുന്നു.

എന്നാൽ അതികം വൈകാതെ തന്നെ ഒട്ടമെന്റിയുടെ തന്നെ മറ്റൊരു പിഴവിൽ പെനാൽറ്റി ബോക്സിൽ വെച്ച് ജോനാഥൻ ലുക്ക ഹെഡ്ഡർ ഗോളടിച്ചു സമനിലനേടുകയായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ വീണ്ടും ഒട്ടമെന്റിയുടെ കാലുകളിൽ നിന്നും പന്തു റാഞ്ചിയെടുത്ത് ഫാരൻസ് സ്‌ട്രൈക്കർ പാട്രിക്ക് രണ്ടാം ഗോൾ നേടുകയായിരുന്നു. 3 ഗോളുകൾ നേടി ബെൻഫിക്ക വിജയം നേടിയെങ്കിലും ഒട്ടമെന്റിയുടെ വലിയപിഴവുകൾക്കെതിരെ വൻവിമർശനമാണുയർന്നിരിക്കുന്നത്.

Rate this post