മെസ്സി മുന്നിൽ നിന്നും നയിച്ചു, ഉറുഗ്വേയെ തകർത്തെറിഞ്ഞ പ്രകടനവുമായി അർജന്റീന

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേക്കെതിരെ തകർപ്പൻ ജയവുമായി അർജന്റീന . സൂപ്പർ താരം ലയണൽ മെസ്സി ഗോളുമായി മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ഇന്നത്തെ മത്സരത്തിൽ മെസ്സി-അർജന്റീന ജേഴ്സിയിൽ തന്റെ 80-ാമത്തെ ഗോൾ നേടി.ലയണൽ മെസ്സി ,റൊഡ്രിഗോ ഡി പോൾ,ലൗട്ടാരോ മാർട്ടിനെസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.

ലയണൽ സ്കലോണിയുടെ അർജന്റീന ഖത്തർ 2022 ലേക്കുള്ള വഴിയിൽ 10 യോഗ്യതാ മത്സരങ്ങളിലൂടെ തോൽവിയറിയാതെ തുടരുകയാണ്.യോഗ്യത മത്സരങ്ങളിൽ ബ്രസീലിനു ആറ് പോയിന്റ് പിറകിലാണ് അർജന്റീന. ഇന്നത്തെ ജയത്തോടെ എല്ലാ മത്സരങ്ങളിലും തോൽവിയറിയാത്ത പ്രകടനം 24 കളികളിലേക്ക് നീട്ടുകയും ചെയ്തു.2013 മുതൽ അർജന്റീനയ്‌ക്കെതിരെ ഒരു ജയവുമില്ലാതെയാണ് ഉറുഗ്വേ മത്സരത്തിൽ പ്രവേശിച്ചത്.ബ്യൂണസ് അയേഴ്സിൽ തിളക്കമാർന്ന തുടക്കമാണ് ഉറുഗ്വേ കുറിച്ചത് .

ആറാം മിനുട്ടിൽ സൂപ്പർ താരം സുവാരസിന് ക്ലോസെ റേഞ്ചിൽ നിന്നും അവസരം ലഭിച്ചെങ്കിലും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്നെ മറികടക്കാനായില്ല. 26 ആം മിനുറ്റിൽ മാർട്ടിനെസിന്‌ അർജന്റീനയെ മുന്നിലെത്തിക്കാൻ അവസരം ലഭിച്ചെങ്കിലും സിക്സ് യാർഡ് ബോക്സിൽ നിന്നുമുള്ള ഷോട്ട് ലക്‌ഷ്യം കണ്ടില്ല. 29 ആം മിനുട്ടിൽ സുവാരസിന് തുറന്ന ഒരു അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല.33-ാം മിനിറ്റിൽ ഒരു കൗണ്ട് അറ്റാക്കിൽ നിന്നും ജിയോവാനി ലോ സെൽസോയുടെ ശ്രമം ക്രോസ്ബാറിൽ തട്ടി മടങ്ങി.

39 ആം മിനുട്ടിൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു.മെസ്സിയുടെ ഒരു ദുർബലമായ ഷോട്ട് ഉറുഗ്വേ കീപ്പർ മുസ്‌ലേരയുടെ പിഴവിലൂടെ വലയിൽ കയറി.അഞ്ചു മിനുട്ടിനു ശേഷം ഡി പോൾ ഒരു അർജന്റീനയുടെ ലീഡുയർത്തി.തിരിച്ചുവരവിനുള്ള ശ്രമത്തിൽ ഉറുഗ്വേ എഡിൻസൺ കവാനിയെയും ഡാർവിൻ നൂനെസിനെയും രണ്ടാം പകുതിയിൽ ഇറക്കി.സ്റ്റാർട്ടിംഗ് ലൈനപ്പിൽ തിരിച്ചെത്തിയ ഇന്റർ മിലൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് സ്കോർ 3 -൦ ആക്കി ഉയർത്തി. ലീഡുയർത്താൻ അർജന്റീനക്ക് രണ്ടു അവസരങ്ങൾ കൂടി ലഭിച്ചു.ജോക്വിൻ കൊറിയയുടെ ക്ലോസ് റേഞ്ച് ഷോട്ട് എയ്ഞ്ചൽ ഡി മരിയയുടെ ഒരു ശ്രമമവും ഉറുഗ്വേ ഗോൾകീപ്പർ മുസ്ലേറ തടുത്തിട്ടു.

കഴിഞ്ഞ തവണ പരാഗ്വേയോട് ഗോൾരഹിത സമനിലയിൽ നിന്ന് കരകയറിയ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ അർജന്റീന 2019 ന് ശേഷം തോറ്റിട്ടില്ല. മെസ്സിയുടെ മികച്ച form തന്നെയാണ് അർജന്റീനക്ക് കറുത്ത നൽകുന്നത്.അർജന്റീനയ്ക്കുവേണ്ടിയുള്ള അവസാന മൂന്ന് മത്സരങ്ങളിൽ അദ്ദേഹം നാല് ഗോളുകൾ നേടി. ബ്രസീലിന്റെ നെയ്മറുമായും രണ്ട് മുൻനിര സ്കോറർ ബൊളീവിയയുടെ മൊറേനോ മാർട്ടിനെസിനുമൊപ്പം ഈ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ മെസ്സിക്ക് ഇപ്പോൾ ആറ് ഗോളുകളുണ്ട്,.

Rate this post