❝ മാഞ്ചസ്റ്റർ യുണൈറ്റഡ് കോട്ട കാക്കാൻ അർജന്റീന സൂപ്പർ താരമെത്തുമോ ?❞

ഉയർന്ന ശേഷിയുള്ള ഒരു യുവ പ്രതിരോധ താരത്തിനെ കണ്ടെത്തുമ്പോഴെല്ലാം അവനെ സ്വന്തമാക്കാൻ നിങ്ങൾ എന്തും ചെയ്യണം. ആ സ്ഥിതിയിലേക്ക് ഉയർന്ന് താരമാണ് കോപ്പയുടെ തിളങ്ങിയ അർജന്റീന ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോ.ഇറ്റലിയിൽ അറ്റ്ലാന്റാക്കൊപ്പം മികച്ച സീസണ് ശേഷം കോപ്പയിലും തിളങ്ങിയ 23 കാരന് പിന്നാലെയാണ് യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ.കഴിഞ്ഞ സീസണിൽ സിരി എയുടെ ഏറ്റവും മികച്ച പ്രതിരോധക്കാരനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അർജന്റീന പ്രതിരോധത്തിന്റെ താക്കോൽസ്ഥാനം പരിശീലകൻ ലയണൽ സ്കലോണി റൊമേറോക്ക് കൈമാറുക ആയിരുന്നു. ഇറ്റാലിയൻ മാധ്യമമായ കാൽസിയോമെർകാറ്റോ റിപ്പോർട്ട് പ്രകാരം പ്രീമിയർലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ 23 കാരനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

കഴിഞ്ഞ സീസണിൽ യുവന്റസിൽ നിന്ന് വാങ്ങാനുള്ള ഓപ്‌ഷൻ വെച്ചാണ് റോമെറോയെ അറ്റലാന്റ ലോണിൽ ടീമിലെത്തിച്ചത്. അറ്റലാന്റയുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് നല്ല ബന്ധമാണുളളത്. ജനുവരിയിൽ കൗമാരക്കരനായ വിംഗർ അമാദ് ഡിയല്ലോയെ 37 മില്യൺ ഡോളറിന് യുണൈറ്റഡ് ടീമിലെത്തിച്ചിരുന്നു.റാഫേൽ വരാനെ യുണൈറ്റഡിലേക്ക് അടുക്കുന്നുണ്ടെങ്കിലും ഒരു പകരക്കാരനായാണ് യുണൈറ്റഡ് ക്രിസ്റ്റ്യൻ റൊമേറോയെ നോട്ടമിടുന്നത്. ഈ സീസണിൽ ഒരു പുതിയ സെൻട്രൽ ഡിഫെൻഡറെ ടീമിലെത്തിക്കാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കൂടുതൽ ജാഗ്രതയോടെയാണ്‌ ഇതിനെ സമീപിക്കുന്നത്.2015 ൽ ഒപ്പിടലിന്റെ അടുത്തെത്തിയിട്ടും സ്പാനിഷ് താരം സെർജിയോ റാമോസിനെ നഷ്‌ടമായപ്പോൾ സംഭവിച്ചതിന്റെ ആവർത്തനം ഒഴിവാക്കാനുളള ശ്രമത്തിലാണ്.

യുണൈറ്റഡിൽ മികച്ചൊരു ഡിഫെൻഡറെ ദീഘകാല പദ്ധതിയിൽ ആവശ്യമുള്ളതിനാൽ വരാനയേക്കാൾ 23 കാരനായ റൊമേറോയിലാണ് യുണൈറ്റഡ് കൂടുതൽ താല്പര്യം കാണിക്കുന്നത്. അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലു വിളി ഉയർത്തുന്ന യുണൈറ്റഡിന് ഹാരി മാഗ്വെയറിനു കൂട്ടായി മികച്ചൊരു ഡിഫൻഡർ അത്യാവശ്യമാണ്. 2020-21 സീസണിൽ അറ്റലാന്റയ്‌ക്കായി 42 കളികളിൽ നിന്നും മൂന്ന് ഗോളുകളും അഞ്ച് അസിസ്റ്റുകളും റോമെറോ നേടി. ടോട്ടൻഹാമിന്റെ പുതിയ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോയും 23 കാരനിൽ തലപര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ടോട്ടൻഹാമിനെ സംബന്ധിച്ചിടത്തോളം ടോബി ആൽ‌ഡർ‌വെയർ‌ഡ് ,ഡേവിൻ‌സൺ‌ സാഞ്ചസ് ,എറിക് ഡിയർ‌ എന്നിവർ ക്ലബ് വിടാൻ സാധ്യത കാണുന്നുണ്ട് .യുവ താരം ജോ റോഡോണിന് ഇപ്പോഴും ഉയർന്ന തലത്തിലുള്ള അനുഭവം ഇല്ലാത്തതിനാൽ പുതിയ ഡിഫെൻഡറെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അവർ. സിരി എ യിലെ പ്രതിരോധ താരങ്ങളായ നിക്കോള മിലെങ്കോവിച്ച്, ടേക്ക്‌ഹീറോ ടോമിയാസു എന്നിവരിലും ടോട്ടൻഹാം താല്പര്യം പ്രകടിപ്പിച്ചിരുന്നു. അർജന്റീന ക്ലബ്ബായ ബെൽഗ്രാനോയിലൂടെ കരിയർ തുടങ്ങിയ 23 കാരൻ 2018 ൽ ഇറ്റാലിയൻ ക്ലബ് ജനോവയിലെത്തി. സിരി എ യിലെ അരങ്ങേറ്റ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ അടുത്ത സീസണിൽ യുവന്റസ് ടൂറിനിലെത്തിച്ചെങ്കിലും ജനോവാക്ക് ലോണിൽ താരത്തെ കൈമാറി.

Rate this post