വേൾഡ് കപ്പിന് തയ്യാറെടുക്കണം, അവസാന മത്സരം കളിക്കാൻ താല്പര്യമില്ലെന്നറിയിക്കാൻ അർജന്റൈൻ താരങ്ങൾ
വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇനിയും അധികമൊന്നും കാത്തിരിക്കാനില്ല. നവംബർ ഇരുപതാം തീയതിയാണ് ഖത്തർ വേൾഡ് കപ്പിന് വിസിൽ മുഴങ്ങുക. ഒരു സീസണിന്റെ മധ്യത്തിൽ വെച്ചാണ് ഇത്തവണത്തെ വേൾഡ് കപ്പ് നടക്കുന്നത്,അതിനാൽ തന്നെ ടീമുകൾക്ക് തയ്യാറെടുക്കാനുള്ള സമയം വളരെ കുറവായിരിക്കും.
ഇത്തവണ വേൾഡ് കപ്പ് കിരീടം നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് അർജന്റീന. വളരെ ശക്തമായ ടീമുമായാണ് അർജന്റീന ഇത്തവണ വരുന്നത്. എന്നാൽ ഖത്തർ വേൾഡ് കപ്പിന് തൊട്ടു മുന്നേ വരെ എല്ലാ താരങ്ങൾക്കും ക്ലബ്ബുകളിൽ കളിക്കേണ്ടി വരുന്നത് എല്ലാ ടീമുകൾക്കും ആശങ്ക സൃഷ്ടിക്കുന്നത് പോലെ തന്നെ അർജന്റീനക്കും ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്.
പ്രത്യേകിച്ച് പരിക്ക് ഭീതിയാണ് എല്ലാവരെയും അലട്ടുന്നത്. തുടർച്ചയായ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ പല താരങ്ങളും ക്ഷീണിതരായിരിക്കും. മാത്രമല്ല പരിക്കേറ്റാൽ തന്നെ അതിൽനിന്നും മുക്തരാവാനുള്ള സമയം അധികം ലഭിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച രൂപത്തിൽ വേൾഡ് കപ്പിന് താരങ്ങളെ എത്തിക്കാനാണ് ഓരോ ടീമും ശ്രമിക്കുക.
ഇതിന്റെ ഭാഗമായി കൊണ്ട് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ തങ്ങളുടെ താരങ്ങൾക്ക് ഒരു നിർദ്ദേശം നൽകി കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. അതായത് വരുന്ന ഖത്തർ വേൾഡ് കപ്പിന് ഇടവേള ലഭിക്കുന്നതിനു മുന്നേയുള്ള അവസാനത്തെ ക്ലബ്ബ് മത്സരങ്ങൾ കളിക്കാതിരിക്കാൻ അർജന്റൈൻ താരങ്ങൾ ശ്രമിച്ചേക്കും. വേൾഡ് കപ്പിന് മുന്നേയുള്ള അവസാനത്തെ മത്സരത്തിൽ നിന്ന് ഒഴിവാക്കി തരണമെന്നുള്ള അപേക്ഷയാണ് അർജന്റൈൻ താരങ്ങൾ തങ്ങളുടെ ക്ലബ്ബുകൾക്ക് നൽകുക.
🚨 Argentina National Team players will ask & try to not to play last matches in their clubs before the start of the World Cup (November 11-13). @okdobleamarilla 🗓🇦🇷 pic.twitter.com/XXelgWZoRF
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 25, 2022
അർജന്റൈൻ ഫുട്ബോൾ അസോസിയേഷനും ഈ കാര്യത്തിൽ താരങ്ങൾക്ക് സഹായങ്ങൾ നൽകിയേക്കും. പ്രശസ്ത മാധ്യമമായ ഡോബ്ലെ അമറിയ്യയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.പക്ഷേ അത് എളുപ്പമല്ല എന്നുള്ളതും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്.കാരണം ഒരു രാജ്യത്തെ താരങ്ങൾക്ക് മാത്രമായി പ്രത്യേക പരിഗണന നൽകാൻ ക്ലബ്ബുകൾ തയ്യാറായിട്ടില്ല. നവംബർ 11,12,13 തീയതികളിൽ വെച്ചായിരിക്കും വേൾഡ് കപ്പിന് മുന്നേയുള്ള അവസാനത്തെ ക്ലബ്ബ് മത്സരങ്ങൾ നടക്കുക. ഈ മത്സരങ്ങളിൽ നിന്ന് അർജന്റൈൻ താരങ്ങളെ മാത്രം ഒഴിവാക്കുക ക്ലബ്ബുകൾ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല.
ലിയോ മെസ്സി ഉൾപ്പെടെയുള്ള ഒട്ടേറെ താരങ്ങൾ അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനം നടത്തുന്ന സമയമാണിത്. അവർ എല്ലാവരും പൂർണ്ണ ഫിറ്റ്നസോടുകൂടി വേൾഡ് കപ്പിന് എത്താൻ കഴിയണെ എന്നാണ് ആരാധകരുടെ പ്രാർത്ഥനകൾ.