ലിയോ മെസ്സി തിരിച്ചെത്തി, ഏഷ്യയിലുൾപ്പടെ ശക്തരായ ടീമുകൾക്കായ് അർജന്റീന കാത്തിരിക്കുന്നു

നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീന 2024 ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ വീണ്ടും ജേതാക്കൾ ആകാനുള്ള ലക്ഷ്യത്തോടെ ഒരുങ്ങുകയാണ്. നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാർ കൂടിയായ ലയണൽ സ്കലോണിയുടെ ടീമിന് ജൂണിൽ ആരംഭിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി ലോകകപ്പ് യോഗ്യത മത്സരങ്ങളില്ല.

അതിനാൽത്തന്നെ കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായി അർജന്റീന നിരവധി ദേശീയ ടീമുകളുമായി സൗഹൃദ മത്സരങ്ങൾ കളിക്കും. മാർച്ച് മാസത്തിലെ അർജന്റീനയുടെ സൗഹൃദം മത്സരങ്ങളുടെ ഒരു സൂചന നിലവിൽ ലഭിച്ചിട്ടുണ്ട്. മാർച്ച് മാസത്തിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിലൊന്നിൽ എഷ്യയിൽ നിന്നുള്ള ടീമിനെയാണ് അർജന്റീന നേരിടുക.

കൂടാതെ മാർച്ച് മാസത്തിൽ നടക്കുന്ന മറ്റൊരു സൗഹൃദ മത്സരത്തിനു വേണ്ടി വളരെ ശക്തരായി ടീമിനെയാണ് അർജന്റീന നിലവിൽ തിരയുന്നത്. യൂറോപ്പിൽ നിന്നുള്ള ശക്തരായ ടീമുകൾക്കെതിരെയും കോപ്പ അമേരിക്ക ടൂർണമെന്റിനു മുൻപായി അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കും.

അതേസമയം അർജന്റീനയുടെ നായകനും സൂപ്പർ താരവുമായി ലിയോ മെസ്സി തന്റെ വെക്കേഷൻ എല്ലാം കഴിഞ്ഞു അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പം വീണ്ടും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഏറെ പ്രതീക്ഷകളുമായാണ് മെസ്സിയും സംഘവും ഈ സീസണിനെ കാണുന്നത്. കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഡിസംബർ മാസത്തിലെ ഏറ്റവും മികച്ച ഗോൾ ലിവർപൂളിന്റെ അർജന്റീന താരമായ മാക് അല്ലിസ്റ്റർ നേടിയ ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.

5/5 - (1 vote)